അവളെ വിവരം അറിയിക്കാൻ പോകുന്നു, അവളുടെ അടുത്തേക്ക് സഹോദരൻ പോയിരിക്കുകയാണ്!

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ…

കഴിഞ്ഞ ദിവസം ആണ് ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ ഡിമ്പൽ ഭാലിന്റെ പിതാവ് മരണപ്പെട്ടത്. പുറത്തുള്ള കാര്യങ്ങൾ അറിയാൻ ബിഗ് ബോസ്സിനുള്ളിൽ ഉള്ളവർക്ക് കഴിയാത്തതിനാൽ പിതാവിന്റെ മരണവിവരം ടിമ്പൾ അറിഞ്ഞിട്ടില്ല. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടായിരുന്ന ടിമ്പലിന്റെ പിതാവിനെ പ്രെശ്നം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മദ്ധ്യേ വെച്ച് മരണപ്പെടുകയായിരുന്നു. ഈ വിവരം ടിമ്പലിനെ എങ്ങനെ അറിയിക്കും എന്ന വിഷമത്തിൽ ആണ് വീടിന് പുറത്തുള്ളവരും. ഇപ്പോൾ പിതാവിന്റെ മരണവിവരം ടിമ്പലിനെ അറിയിക്കാൻ പോകുകയാണ് താൻ എന്ന് സഹോദരി തിങ്കൾ പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം വിഡിയോയിൽ കൂടിയാണ് തിങ്കൾ ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. തിങ്കളിന്റെ വാക്കുകൾ ഇങ്ങനെ,

‘പപ്പയുടെ മരണം അവള്‍ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. ഞാന്‍ അവളെ വിവാരം അറിയിക്കാന്‍ പോവുകയാണ്’ എന്നാണ് തിങ്കൾ വിഡിയോയിൽ കൂടി പറഞ്ഞത്. അമ്മയും താനും ഇപ്പോൾ ദില്ലിയിൽ എത്തിയെന്നും കോവിഡ്  ടെസ്റ്റിൽ നെഗറ്റീവ് ആയതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ആശുപത്രി അധികൃതർ പപ്പയുടെ ബോഡി വിട്ട് തരുമെന്നു അറിയിച്ചെന്നുമാണ് തിങ്കൾ വിഡിയോയിൽ കൂടി പറഞ്ഞത്.

അച്ഛനുമായാണ് തനിക് ഏറ്റവും കൂടുതൽ അടുപ്പം എന്നുംതന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് തന്റെ അച്ഛൻ എന്നും ടിമ്പൽ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ഉള്ളവരോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ അച്ഛന്റെ വിയോഗം ടിമ്പലിന് എത്രത്തോളം ഉൾക്കൊള്ളാൻ ആകുമെന്ന കാര്യത്തിൽ പ്രേക്ഷകർക്കും ആശങ്ക ആണ്. നിരവധി പേരാണ് ടിമ്പലിന്റെ അച്ഛന്റെ മരണവാർത്തയിൽ അനുശോചനം അറിയിച്ച് കൊണ്ട് എത്തിയത്.