ആ ചിത്രം പരാജയപ്പെടാൻ കാരണം റിമി, പടം ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്കത് മനസ്സിലായത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ ചിത്രം പരാജയപ്പെടാൻ കാരണം റിമി, പടം ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്കത് മനസ്സിലായത്!

കണ്ണൻ താമരക്കുളം സംവിധാനം ചെയ്തു ആന്റോ ജോസഫ് നിർമ്മാണം നിർവ്വഹിച്ച ചിത്രം ആണ് തിങ്കൾ മുതൽ വെള്ളി വരെ. ദിനേശ് പള്ളത് തിരക്കഥ എഴുതിയ ചിത്രത്തിൽ ജയറാമും റിമി ടോമിയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനാർദ്ദനൻ, അനൂപ് മേനോൻ. രചന നാരായണൻകുട്ടി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. സീരിയലിൽ പ്രവർത്തിക്കുന്നവരുടെ ജീവിതകഥ പറയുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പുറത്തിറക്കിയത്. എന്നാൽ ചിത്രം പരാചയപ്പെടുകയായിരുന്നു. ഇപ്പോൾ അതിന്റെ കാരണം തുറന്ന് പറയുകയാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയ സുരേഷ് എളമ്പൽ.

ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത് അമല പോളിനെ ആയിരുന്നു. എന്നാൽ താരത്തിന് അന്ന് ഡേറ്റ് ഇല്ലായിരുന്നു. അതിനു ശേഷം നിത്യ മേനോനെ സമീപിച്ചെങ്കിലും ഒരു ആറു മാസം കഴിഞ്ഞിട്ടാണെങ്കിൽ നോക്കാമെന്നും ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണെന്നും പറഞ്ഞു. സിനിമയ്ക്ക് വേണ്ടി നായകൻ ഉൾപ്പെടെ ഉള്ളവർ തയാറായി ഇരിക്കുകയായിരുന്നെങ്കിലും നായികയെ കിട്ടാതെ ഓടി നടക്കുകയായിരുന്നു എല്ലാവരും. കണ്ണൻ താമരക്കുളം ആണ് റിമിയുടെ പേര് പറഞ്ഞത്. അങ്ങനെ ചിത്രത്തിലേക്ക് റിമിയെ പരിഗണിക്കുകയായിരുന്നു. നന്നായി ഇളകി ചെയ്യുന്ന കഥാപാത്രം ആയിരുന്നു അത്. റിമി അതിനു അനുയോജ്യ ആണെന്ന് തോന്നുകയും റിമിയെ നായികയായി അവതരിപ്പിക്കുകയും ആയിരുന്നു.

ആദ്യ ദിവസം ഈ കഥാപാത്രം തന്റെ കയ്യിൽ നിൽക്കില്ല എന്ന പേടി റിമിക്ക് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കഥാപാത്രമായി റിമി ഞങ്ങളുടെ ട്രാക്കിലേക്ക് വരുകയായിരുന്നു. ആ കഥാപാത്രത്തെ റിമിക്ക് മാത്രമേ ചെയ്യാൻ കഴിയാത്തോളു എന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ റിമിയുടെ നെഗറ്റീവ് ഓഡിയൻസ് ആണ് സിനിമയ്ക്ക് ഭീക്ഷണിയായി മാറിയത്. റിമി എന്നാ ക്യാരക്ടർ പ്രേക്ഷകർക്ക് ഇഷ്ട്ടം അല്ലായിരുന്നു. യൂത്തിനിടയിൽ എന്തോ ഒരു പ്രെശ്നം ഉള്ളതായി തോന്നി. ചിത്രം നിർമ്മാതാവിന് ചിലവായ കാശ് നേടിക്കൊടുത്തെങ്കിലും വേണ്ടത്ര വിജയം കൈവരിക്കാൻ കഴിഞ്ഞില്ല.

Join Our WhatsApp Group

Trending

To Top
Don`t copy text!