പെണ്‍കുട്ടി അവളുടെ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി, എന്നാല്‍ പിന്നീട് സംഭവിച്ചത് നിങ്ങള്‍ വിശ്വസിക്കില്ല

ഇഷ്ടപ്പെട്ടയാളോട് നടത്തുന്ന വിവാഹാഭ്യര്‍ത്ഥന ഒരാളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളില്‍ ഒന്നാണെന്ന് കണക്കാക്കാം, അല്ലേ? പാശ്ചാത്ത രീതിയിലുള്ള ഒരു മുട്ടു കുത്തി കൈയില്‍ മോതിരവും പിടിച്ച് വിവാഹാഭ്യര്‍ത്ഥന ഇന്ന് സാധാരണമായി കണ്ടുവരുന്നു. ഇപ്പോള്‍ വൈറലായ…

ഇഷ്ടപ്പെട്ടയാളോട് നടത്തുന്ന വിവാഹാഭ്യര്‍ത്ഥന ഒരാളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളില്‍ ഒന്നാണെന്ന് കണക്കാക്കാം, അല്ലേ? പാശ്ചാത്ത രീതിയിലുള്ള ഒരു മുട്ടു കുത്തി കൈയില്‍ മോതിരവും പിടിച്ച് വിവാഹാഭ്യര്‍ത്ഥന ഇന്ന് സാധാരണമായി കണ്ടുവരുന്നു. ഇപ്പോള്‍ വൈറലായ ഒരു വീഡിയോയും അത്തരത്തിലുള്ളതാണ്.

വീഡിയോയില്‍ കമിതാക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പെണ്‍കുട്ടി അവസരം മുതലെടുത്ത് പെട്ടെന്ന് ഒരു മുട്ടില്‍ ഇരുന്ന് മോതിരം കാമുകന് നേരെ നീട്ടുകയാണ്. ഇതുകണ്ട് ഞെട്ടിയ കാമുകന്‍ ഉടനെ അത് തന്നെ ചെയ്തു. പോക്കറ്റില്‍ താന്‍ കരുതിയ മോതിരം പുറത്തെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അവനും അതെടുത്ത് പെണ്‍കുട്ടിക്ക് നേരെ നീട്ടുന്നു.

രണ്ടു പേരും എന്തായാലും അതീവ സന്തോഷത്തിലായി. വീഡിയോയുടെ അവസാനം ഇരുവരും മധുര ചുംബനം പങ്കിടുന്നുണ്ട്. വീഡിയോ എന്തായാലും വൈറലായി. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര് കമന്റുകളുമായെത്തി.