വിജയ് ചിത്രം വാരിശിന്റെ ഒടിടി റിലീസി തീയതി ഇതാണ്!!

ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് വാരിശ്. വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിർവഹിച്ച വാരിശ് ജനുവരി 11നാണ് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയത്.റിലീസ് ചെയ്ത രണ്ടഴ്ച്ച പിന്നിടുമ്പോഴും ബോക്സോഫീസിൽ മികച്ച…

ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് വാരിശ്. വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിർവഹിച്ച വാരിശ്
ജനുവരി 11നാണ് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയത്.റിലീസ് ചെയ്ത രണ്ടഴ്ച്ച പിന്നിടുമ്പോഴും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന് ഇതുവരെ 283 കോടിയിലധികം രൂപയാണ് കളക്ഷൻ ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ വാരിശ് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈമിൽ ഫെബ്രുവരി 10മുത്ൽ സിനിമ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ സിനിമ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലുമായാണ് വാരിശ് ചിത്രീകരിച്ചത്. തെലുങ്കിൽ വാരിസുഡു എന്ന പേരിലാണ് സിനിമ റിലീസ് ചെയ്തത്.

രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.ചിത്രത്തിൽ ശരത്കുമാർ, പ്രകാശ് രാജ്, ശ്രീകാന്ത്, ശ്യാം, ജയസുധ, രശ്മിക, സംഗീത, യോഗി ബാബു, പ്രഭു, ഗണേഷ് വെങ്കട്ടരാമൻ, സുമൻ, എസ്.ജെ സൂര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് സിനിമ നിർമ്മിച്ചത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.