അവരെല്ലാം സമ്മാനം വാങ്ങുമ്പോൾ എന്റെ അവസ്ഥ ഇങ്ങനെയായിരുന്നു, തുറന്ന് പറഞ്ഞ് ശശാങ്കന്‍ മയ്യനാട്

സിനിമാ-സീരിയൽ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയപ്പെട്ട ഹാസ്യ നടനാണ്  ശശാങ്കന്‍ മയ്യനാട്. കൊല്ലം ജില്ലയിലെ മയ്യനാട് എന്ന സ്ഥലത്തെ ഒരു പ്രമുഖ കലാ കുടുംബത്തിലാണ് താരം ജനിച്ചത്. വളരെ മികച്ച മിമിക്രി ആര്‍ട്ടിസ്റ്റ് , സ്‌റ്റേജ്…

Shashank-Mayyanad.actor

സിനിമാ-സീരിയൽ പ്രേക്ഷകർക്ക് ഒരേ പോലെ പ്രിയപ്പെട്ട ഹാസ്യ നടനാണ്  ശശാങ്കന്‍ മയ്യനാട്. കൊല്ലം ജില്ലയിലെ മയ്യനാട് എന്ന സ്ഥലത്തെ ഒരു പ്രമുഖ കലാ കുടുംബത്തിലാണ് താരം ജനിച്ചത്. വളരെ മികച്ച മിമിക്രി ആര്‍ട്ടിസ്റ്റ് , സ്‌റ്റേജ് പെര്‍ഫോര്‍മര്‍ , അഭിനേതാവ് എന്നീ മേഖലയിലൂടെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വേറിട്ട ഹാസ്യത്തിലൂടെ സിനിമാ രംഗത്ത്  വളരെ ചുരുങ്ങിയ  കാലം കൊണ്ട് ഇടം നേടാൻ സാധിച്ചു.അതെ പോലെ തന്നെ  താരത്തിന്റെ ആദ്യരാത്രി എന്നസ്‌കിറ്റ് ഇന്നും യുട്യൂബില്‍ തരംഗം തന്നെയാണ്.അതിന്റെ കൂടെ തന്നെ താരം വളരെ മികച്ച ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

sasankan-family
sasankan-family

വളരെ പ്രമുഖ ക്ലാസിക്കല്‍ ഡാന്‍സര്‍ ആയിരുന്ന ശശാങ്കന്റെ അച്ഛന്‍ ശശിധരന് ഒരു നൃത്തവിദ്യാലയവും ബാലെ ട്രൂപ്പും  ഉണ്ടായിരുന്നു. അതെ പോലെ  ശശാങ്കന്റെ അമ്മ ഒരു ശാസ്ത്രീയ സംഗീതമൊക്കെ അഭ്യസിച്ച ഒരു മികച്ച ഗായിക കൂടിയാണ്. നടന്  രണ്ട് സഹോദരങ്ങളാണ് ഉള്ളത്. ശരത്, സാള്‍ട്ടസ് എന്നിവരാണ് സഹോദരങ്ങള്‍. പക്ഷെ  താരത്തിന്റെ യഥാര്‍ത്ഥ പേര് സംഗീത് എന്നാണ്. അച്ഛനും അമ്മയുമെല്ലാം വീട്ടില്‍ താരത്തെ വിളിക്കുന്ന പേരാണ് ശശാങ്കന്‍. കുട്ടികാലത്ത് തനിക്ക് തീരെ കലാവാസന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോൾ  ഞാന്‍ ഇളിഭ്യനായി നില്‍ക്കും എന്നുമാണ് ശശാങ്കന്‍ ഒരു സമയത്ത് തുറന്ന് പറഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെയും മുന്നില്‍ ഒന്ന് പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായാണ് മിമിക്രി നോക്കാന്‍ താരം തീരുമാനിക്കുന്നത്. എന്നാല്‍ അത് ശശാങ്കന്റെ ജീവിതത്തില്‍ ഒരു പിടിവള്ളിയായി മാറുകയും ചെയ്തു.

Shashank Mayyanad 5
Shashank Mayyanad 5

ഏറ്റവും മികച്ച കലാകുടുംബമാണെങ്കിലും വളരെ  ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍  ചെറുപ്രായത്തില്‍ തന്നെ ശശാങ്കന്റെ കുടുംബത്തെ അലട്ടിയിരുന്നു. . ഓടുമേഞ്ഞ, ചെറിയ മുറികളുള്ള ഒരു വീട്ടിലായിരുന്നു അമ്മയും അച്ഛനും സഹോദരന്മാരുള്‍പ്പെടെ താരം കഴിഞ്ഞത് . എസ്.എസ്.എൽ.സി  പരീക്ഷ ജയിച്ചതോടെ  പഠനവും  അവസാനിപ്പിച്ചു. അതിന് ശേഷം  കൂലിപ്പണി ചെയ്തായിരുന്നു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയതും. കൂടുതലും പെയിന്റിങ്, ആര്‍ട് ഡിസൈന്‍ വര്‍ക്കുകള്‍, വീട്ടില്‍ അലങ്കാര ശില്‍പങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു അന്ന് താരം ചെയ്തിരുന്നത്. എന്നാല്‍ ഈ ജോലികള്‍ക്ക് ഇടയിലും മിമിക്രി താരം കൈവിട്ടതുമില്ല. സ്വയമേ പഠിച്ചെടുത്ത മിമിക്രി കൊണ്ട് പ്രൊഫഷനല്‍ ട്രൂപ്പുകളില്‍ അംഗമായി മാറുകയും ചെയ്തു. ഇതിലൂടെയാണ് താരം കോമഡി സ്റ്റാര്‍സ് വേദിയിലേക്ക് എത്തുന്നതും. ഇതിലൂടെ ജീവിതത്തിന്റെ പുതിയ പുതിയ വഴിത്തിരിവുകള്‍ വന്നു തുടങ്ങി. കൂടുതല്‍ സ്‌റ്റേജ് പരിപാടികള്‍ വന്നതോടെ കൂലിപ്പണി ഇല്ലാതെയും തനിക്ക് ജീവിക്കാം എന്നൊരു നിലയിലേക്ക് ശശാങ്കന്‍ എത്തുകയും ചെയ്തു.

Shashank-Mayyanad.image
Shashank-Mayyanad.image

വളരെ ദിവ്യമായ ഒരു പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്.  സ്‌ക്കിറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വേളയിലാണ് കൊല്ലത്തെ ഒരു ബേക്കറിയില്‍ ക്യാഷ് കൗണ്ടറില്‍ വച്ച്‌ ആനിയെ പരിചയപ്പെടുന്നത്. പിന്നീട അത് വലിയൊരു പ്രണയമായി മാറുകയും ചെയ്തു. ആദ്യ സമയത്ത് ഒക്കെ ആനിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആ സമയത്ത് അങ്ങനെയിരിക്കുമ്പോൾ  ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ആനിയെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്ന ശശാങ്കന്‍. അതിന് ശേഷം പിന്നീട്  ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ് .ശശാങ്കന്‍ ആനി ദമ്ബതികള്‍ക്ക് ശിവാനി എന്നൊരു മകള്‍ കൂടി ഉണ്ട്. ഈ അടുത്ത സമയത്തായിരുന്നു താരം സ്വന്തമായി ഒരു വീട് പണിതത്. നിരവധി സ്‌റ്റേജ് പരിപാടികളുമായി താരം മുന്നോട്ട് കൊണ്ട് പോകുകയാണ് താരം.