കണക്ക് ടീച്ചർ തല്ലിയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി മൂന്നാം ക്ലാസുകാരൻ !!

കണക്ക് ടീച്ചർ തല്ലിയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി മൂന്നാം ക്ലാസുകാരൻ. ഹൈദരാബാദിലാണ് സംഭവം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിലിനെ കണക്ക് ടീച്ചർ തല്ലി അനിൽ 200 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ പോയി…

കണക്ക് ടീച്ചർ തല്ലിയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി മൂന്നാം ക്ലാസുകാരൻ. ഹൈദരാബാദിലാണ് സംഭവം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിലിനെ കണക്ക് ടീച്ചർ തല്ലി അനിൽ 200 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുക്കുകയും ചെയ്തു, ഇപ്പോൾ ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. കുട്ടിയോട് പരാതി ചോദിക്കുന്ന സ്റ്റേഷനിലെ എസ് ഐ രമദേവിയും വിഡിയോയിൽ ഉണ്ട്, പരാതി വിശദീകരിക്കുന്ന കുട്ടിയുടെ മറുപടി കേട്ടാൽ ആർക്കായാലും ഒന്ന് ചിരി വന്ന് പോകും.

എന്തിനാണ് ടീച്ചർ തള്ളിയത് എന്ന് ചോദിച്ചപ്പോൾ ഞാൻ ക്ലാസ്സിൽ ബഹളം വെച്ചിരുന്നു ഞാൻ പഠിക്കാതെ ആണ് ക്ലാസ്സിൽ വന്നിരുന്നത് എന്നുമാണ് കുട്ടി നിഷ്കളങ്കമായി വിഡിയോയിൽ പറയുന്നത്. സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് കുട്ടി പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ സമീപിക്കുന്നത്. പരാതി കേട്ട എസ് ഐ രമദേവി കുട്ടിയുമായി സ്കൂളിൽ എത്തി ടീച്ചറും കുട്ടിയുമായുള്ള പ്രശ്‌നം ഒത്ത് തീർപ്പ് ആക്കുകയായിരുന്നു. ഇതിൽ കുട്ടിയുടെ ചിന്താഗതിയാണ് എടുത്ത് പറയേണ്ടത്. ആരേലും തന്നെ ഉപദ്രവിച്ചാൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണം എന്നും സ്കൂളിന്റെ 200 മീറ്റർ അകലെ ഒരു പോലീസ് സ്റ്റേഷൻ ഉണ്ട്. അതിനാൽ തനിക്ക് ധൈര്യമായി ഇരിക്കാം എന്നൊക്കെ ഉള്ള അവന്റെ ഒരു ചിന്ത വളർന്ന് വരുന്ന കാര്യത്തിൽ നമുക്കും പ്രതീക്ഷ നൽകുന്നുണ്ട്.