ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ കാഴ്ചവെച്ച് ജയസൂര്യ, തൃശൂർ പൂരം മേക്കിങ് വീഡിയോ കാണാം

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശൂര്‍ പൂരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തന്റെ മെയ്ക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ഗിരിയുടെ വേഷം വളരെ മികവുറ്റതാക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞു.…

thrissur pooram making vedio

യസൂര്യയെ നായകനാക്കി രാജേഷ് മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശൂര്‍ പൂരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തന്റെ മെയ്ക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ഗിരിയുടെ വേഷം വളരെ മികവുറ്റതാക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞു. ആക്ഷൻ രംഗങ്ങളിൽ ഗംഭീര പെർഫോമൻസ്‌ തന്നെ ആയിരുന്നു ജയസൂര്യയുടേത്‌. നായികയായി ഏറെ ഇടവേളക്ക്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ചു വന്ന സ്വാതി റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്‌. ആക്ഷൻ തന്നെയാണ് സിനിമയുടെ പ്രധാന ഘടകം

thissur pooram making vedio

ആക്ഷന്‍ രംഗങ്ങളാണ് മെയ്ക്കിംഗ് വീഡിയോയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡ്യൂപ്പില്ലാതെയാണ് ജയസൂര്യ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്ജയസൂര്യ നായകനായി അഭിനയിച്ച്  തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് തൃശൂര്‍പൂരം. ജയസൂര്യയുടെ പക്കാ ആക്ഷന്‍ ചിത്രമായിട്ടൊരുക്കിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

രസകരമായ മറ്റൊരു കാര്യം ജയസൂര്യയ്‌ക്കൊപ്പം മകന്‍ ആദ്വൈതും ചിത്രത്തില്‍ ഉണ്ടെന്നുള്ളതാണ്. ജയസൂര്യ അവതരിപ്പിച്ച ഗിരി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അദ്വൈത് അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയിലും അദ്വൈത് അഭിനയിച്ചിരുന്നു. ഇതല്ലാതെ ഷോര്‍ട്ട് ഫിലിം ഒരുക്കിയും താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തന്റെ മെയ്ക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

https://youtu.be/D7siuhy_JvI?list=RDD7siuhy_JvI

Friday Film House