പേര് കൊണ്ട് മാത്രം പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രം…!!

സഹസംവിധായകനായി തുടക്കം കുറിച്ച് 1988 ല്‍ പുറത്തിറങ്ങിയ ‘ഒന്നിന് പുറകേ മറ്റൊന്ന്’ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് എത്തിയ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനാണ് തുളസീദാസ്. ഒരുപാട് നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം ഒരു സിനിമയുടെ പേര് ആ സിനിമയുടെ വിജയത്തിന് എത്രത്തോളും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്ന് പറയുകയാണ് ഇപ്പോള്‍. അതിന് ഉദാഹരണമായി പേര് കൊണ്ട് മാത്രം പരാജയപ്പെട്ട ഒരു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്…

 തുളസീദാസിന്റെ വാക്കുകളിലേക്ക്… എന്റെ പല സിനിമകളും നൂറും നൂറ്റിമുത്തപ്പത്തിയഞ്ചും ദിവസം ഓടിയതാണ്. വളരെ സെന്റിമെന്റ്‌സ് ആയിട്ടുള്ള കഥയായിരുന്നെങ്കിലും പക്ഷേ ശുദ്ധമദ്ദളം എന്ന പേര് അല്ലായിരുന്നു ഇടേണ്ടത്. അതൊരു നാടകത്തിന്റെ പേര് പോലെയായി. അതുപോലെ കുങ്കുമച്ചെപ്പ് എന്ന ചിത്രവും. അതുപോലെ മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍ എന്ന സിനിമയുടെ പേര് വേറെ എന്തെങ്കിലും കൊടുത്താല്‍ മതിയായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിരുന്നു. കേള്‍ക്കുമ്പോള്‍ കുറച്ചൂടി ആകര്‍ഷണം തോന്നുന്ന പേര് മതിയായിരുന്നു.

പിന്നെ എല്ലാ സിനിമകളും പൂര്‍ണത വരുത്താന്‍ പറ്റില്ലല്ലോ. ഞാന്‍ രണ്ട് തമിഴ് സിനിമ ചെയ്തിട്ടുണ്ട്. ആ സിനിമകള്‍ കാണുമ്പോഴും ചില രംഗങ്ങളില്‍ അങ്ങനെ ചെയ്തത് പോര. കുറച്ച് കൂടി മാറ്റം വരുത്തണമായിരുന്നു. നന്നായി ചെയ്യണമെന്ന് തോന്നാറുണ്ട്. അങ്ങനെ തോന്നണമെന്ന ഞാന്‍ പറയുന്നത്. കാരണം ഇതാണ് എന്റെ സിനിമ എന്ന് പൂര്‍ണമായി ഞാന്‍ പറയാറില്ല. സ്വയമൊരു വിലയിരുത്തല്‍ വേണം. സംവിധായകന്‍ എന്ന നിലയില്‍ ‘ഞാന്‍ എന്റെ സ്‌ക്രീപ്റ്റ് താരങ്ങള്‍ക്ക് കൃത്യമായി പറഞ്ഞ് കൊടുക്കാറുണ്ട്.

ഇതാണ് കഥ, ഇങ്ങനെയാണ് പാട്ടും സംഭാഷണങ്ങളുമൊക്കെ എന്ന് പറയും. അങ്ങനെ വരുമ്പോള്‍ ചില സജഷന്‍സ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും കിട്ടും. ആ സംഭാഷണം ഇങ്ങനെ പറഞ്ഞാല്‍ പോരെ എന്ന് ചില താരങ്ങള്‍ ചോദിക്കാറുണ്ട്. അത് നല്ലതാണെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ വളരെ സന്തോഷമായെന്ന് പറഞ്ഞ് അത് സ്വീകരിക്കും.. എന്നാണ് അദ്ദേഹം പറയുന്നത്.

 

Previous articleതലപൊട്ടി ചോര ഒലിച്ചു… മുഖത്തു മുറിവേറ്റ എന്നെ അഭിനയിക്കാന്‍ ആര് വിളിക്കും എന്ന് ചോദിച്ചു മമ്മൂട്ടി പൊട്ടിക്കരഞ്ഞു..!!
Next articleഅതിജീവിതയുടെ കേസ് തോൽക്കുന്നു! വെളിപ്പെടുത്തലുമായി അഡ്വ.സംഗീത ലക്ഷ്മണ; വീഡിയോ