‘സോഷ്യല്‍ മീഡിയില്‍ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി വീഡിയോകള്‍ ചിത്രീകരിക്കുന്നത് നിര്‍ത്തൂ..’ കാട്ടാനയോട് ക്രൂരത കാണിക്കുന്ന വീഡിയോ പുറത്ത്

സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ വേണ്ടി അപകടകരമായ വീഡിയോകള്‍ ചിത്രീകരിക്കുന്നുണ്ട്. അത്തരത്തില്‍ ശ്രീലങ്കയിലെ ഒരു ടിക് ടോക് ഉപയോക്താവ് നിയമങ്ങള്‍ ലംഘിച്ച് വന്യമൃഗങ്ങളുള്ള സ്ഥലത്ത് അതിക്രമിച്ച് കയറുകയും ഒരു കാട്ടാനയെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ട് ചിത്രീകരിച്ച വീഡിയോ…

സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ വേണ്ടി അപകടകരമായ വീഡിയോകള്‍ ചിത്രീകരിക്കുന്നുണ്ട്. അത്തരത്തില്‍ ശ്രീലങ്കയിലെ ഒരു ടിക് ടോക് ഉപയോക്താവ് നിയമങ്ങള്‍ ലംഘിച്ച് വന്യമൃഗങ്ങളുള്ള സ്ഥലത്ത് അതിക്രമിച്ച് കയറുകയും ഒരു കാട്ടാനയെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ട് ചിത്രീകരിച്ച വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

‘സോഷ്യല്‍ മീഡിയില്‍ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി വീഡിയോകള്‍ ചിത്രീകരിക്കുന്നത് നിര്‍ത്തേണ്ടതുണ്ട്. വന്യമൃഗങ്ങള്‍ സമാധാനത്തോടെ ജീവിതം നയിക്കട്ടെ.’, എന്ന കുറിപ്പോടു കൂടിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കാട്ടാനയോട് ക്രൂരമായി പെരുമാറിയത് എങ്ങനെയെന്ന് പൂര്‍ണ്ണ സെനെവിരാത്‌നെ എന്നയാള്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. കാട്ടാന സ്ഥിരമായി കടന്നു പോകുന്ന വഴിയില്‍ രാത്രിയില്‍ എത്തിയ ടിക്ടോക് ഉപയോക്താവ് തന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകള്‍ ഫുള്‍ ബീമില്‍ കാട്ടാനയെ ഓടിക്കുന്നത് വീഡിയോയില്‍ കാണാം.

ടിക്ടോക് ഉപയോക്താവ് വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു കാട്ടാന. ഉടനെ വാഹനം നിര്‍ത്തുകയും ഡ്രൈവര്‍ മനഃപൂര്‍വ്വം ഹെഡ് ലൈറ്റ് ഉപയോഗിച്ച് ആനയെ കാടിനകത്തേക്ക് ഓടിക്കുകയും ചെയ്തു. ഡ്രൈവര്‍ ലൈറ്റുകള്‍ ഓണാക്കുമ്പോള്‍ ആന അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഹെഡ്ലൈറ്റ് ഉപയോഗിച്ച് പേടിപ്പിക്കുമ്പോള്‍ ആന നിസ്സഹായതയോടെ പിന്നിലേക്ക് ഓടുന്നു. ആന റോഡിനോട് ചേര്‍ന്നുള്ള കാട്ടിലേക്ക് മടങ്ങുന്നതുവരെ ഡ്രൈവര്‍ ഈ ക്രൂരത തുടരുന്നതും വീഡിയോയില്‍ കാണാം.