‘മമ്മൂക്കയ്ക്ക് കൊറോണ വരാന്‍ കാരണം ആ ഒരൊറ്റ ഡയലോഗ്’; ടിനി ടോമിന്റെ കോമഡിക്ക് കൈയടിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയ താരമാണ് ടിനി ടോം. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചതിനൊപ്പം നര്‍മ്മം നിറയുന്ന വിവിധ കഥാപാത്രങ്ങളായും ടിനി ടോം മലയാളികള്‍ക്ക് മുമ്പിലെത്തി. കൂടാതെ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിക്കാറുമുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ ശബ്ദവും…

മലയാളികളുടെ പ്രിയ താരമാണ് ടിനി ടോം. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചതിനൊപ്പം നര്‍മ്മം നിറയുന്ന വിവിധ കഥാപാത്രങ്ങളായും ടിനി ടോം മലയാളികള്‍ക്ക് മുമ്പിലെത്തി. കൂടാതെ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിക്കാറുമുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ ശബ്ദവും ഫിഗറുമൊക്കെ അനുകരിക്കാനുള്ള കഴിവാണ് ടിനിയെ ഈ നിലയില്‍ പ്രശസ്തനാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. പലപ്പോഴും നിലപാടുകള്‍ വ്യക്തമാക്കിയതിലൂടെ സോഷ്യല്‍ മീഡിയ വഴി നിരവധി വിമര്‍ശനങ്ങളും ടിനി ടോം നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടിനി ടോം അഭിനയിക്കുന്ന പുതിയ ചിത്രം പാപ്പന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോള്‍ വേദിയില്‍ വെച്ച് അദ്ദേഹം ചില താരങ്ങളെ അവതരിപ്പിച്ചതാണ് ശ്രദ്ധനേടുന്നത്. അതില്‍ മമ്മൂക്കയ്ക്ക് കൊറോണ വരാന്‍ കാരണം എന്താണെന്ന് അവതരിപ്പിച്ചാണ് താരം പ്രേക്ഷകരുടെ കൈയടി നേടിയത്.

കഴിഞ്ഞ ദിവസം ലുലു ഷോപ്പിംഗ് മാളിലായിരുന്നു സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ട്രെയിലര്‍ ലോഞ്ച് പരിപാടി സംഘടിപ്പിച്ചത്. സിനിമയുടെ സംവിധായകനായ ജോഷി ഉള്‍പ്പെടെ പ്രധാന വേഷങ്ങള്‍ ചെയ്തവര്‍ എല്ലാം തന്നെ എത്തിയിരുന്നു. ടിനി ടോമിന് സ്റ്റേജിലേക്ക് കയറാന്‍ അവസരം കിട്ടിയപ്പോഴാണ് കൊറോണ കാലത്ത് താരങ്ങള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് അനുകരിച്ച് കാണിച്ചത്. താന്‍ അമ്മ എന്ന സംഘടനയിലെ അംഗമായത് കൊണ്ട് തന്നെ കൊവിഡ് കാലത്ത് ഓഫീസില്‍ പോകണമായിരുന്നെന്ന് ടിനി പറയുന്നു. അവിടെയെത്തുന്ന താരങ്ങള്‍ സാനിറ്റൈസര്‍ വാങ്ങി ഉപയോഗിക്കുന്നത് എങ്ങനെയാണെന്നാണ് അദ്ദേഹം അനുകരിച്ച് കാണിച്ചത്.

കൊറോണ കാലത്ത് മോഹന്‍ലാല്‍ വരുന്നതാണ് ആദ്യം അവതരിപ്പിച്ചത്. ഓഫീസിന് മുന്നിലുള്ള പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് സാനിറ്റൈസര്‍ വാങ്ങി ഉപയോഗിക്കുന്നത് കാണിച്ചു. ശേഷം സുരേഷ് ഗോപി സാനിറ്റൈസര്‍ വാങ്ങുന്നതാണ് കാണിച്ചത്. സുരേഷ് ഗോപി വാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ നടത്തത്തിലൂടെ എല്ലാവര്‍ക്കും സാനിറ്റൈസര്‍ ലഭിക്കും എന്ന രീതിയിലാണ് അവതരിപ്പിച്ചത്. മമ്മൂക്കയാകട്ടെ രണ്ട് കൈയ്യും പോക്കറ്റില്‍ ഇട്ടായിരിക്കും വരുന്നത്. അതുപോലെ തന്നെ മാസ്‌ക്കും ധരിച്ചാണ് എത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ആ സമയത്ത് ഒന്നും കൊവിഡ് വന്നില്ലെന്നും പറയുന്ന ടിനി ആരാധകരെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു കാര്യം കൂടി പറഞ്ഞു.

‘ഭീഷ്മപര്‍വ്വം’ എന്ന സിനിമയുടെ ലൊക്കോഷനില്‍ മമ്മൂക്കയുടെ ഒരു ഡയലോഗ് ഉണ്ട്, ‘ബോംബെക്കാരനാ.. ജാവോ’ എന്ന് പറയണം. ആ ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക കൈ പുറത്തേക്ക് എടുത്ത് ഒരു ആക്ഷന്‍ കാണിച്ചു. ആ സമയത്ത് കൈ പുറത്ത് വന്നത് കൊണ്ടാണ് അദ്ദേഹത്തിന് കൊവിഡ് വന്നതെന്നാണ് ടിനി വളരെ രസകരമായാണ് അവതരിപ്പിച്ചത്. ടിനിയുടെ ഈ തമാശക്ക് അവിടെ എത്തിയ ആളുകളുടെ നിറഞ്ഞ കൈയ്യടിയും നേടിയിരുന്നു.

നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സുരേഷ്‌ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. നൈല ഉഷയാണ് നായിക. സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണ് പാപ്പന്‍.