തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍

നമ്മുടെ രാഷ്ട്രം വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ, മത കലാപങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യയെ ഇപ്പോഴും മതേതര രാജ്യമായി വിശേഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ ചില പൗരന്മാര്‍ മതേതരമായി പ്രവര്‍ത്തിക്കുന്നു, ഈ സംഭവങ്ങള്‍ കലാപ വാര്‍ത്തകള്‍ക്കിടയില്‍ വളരെ ആശ്വാസകരമാണ്.

കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിന് ഒരു മുസ്ലീം കുടുംബം 1.02 കോടി രൂപ സംഭാവന നല്‍കിയിരുന്നു. അബ്ദുള്‍ ഗനി, നുബിന ബാനു ദമ്പതികള്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ചെക്ക് സമര്‍പ്പിച്ചു. ഇരുവരും വെങ്കിടേശ്വര ഭഗവാന്റെ കടുത്ത ഭക്തരാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം നെറ്റിസണ്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും വൈറലാവുകയും ചെയ്തു.

ചെന്നൈയില്‍ നിന്നുള്ള ദമ്പതികള്‍ ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ ധര്‍മ്മ റെഡ്ഡിയെ ക്ഷേത്രവളപ്പിലെ രംഗനായകുല മണ്ഡപത്തില്‍ കണ്ടു. ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റിന് അബ്ദുള്‍-നുബിന എന്നിവര്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. പുതുതായി പണികഴിപ്പിച്ച ശ്രീ പദ്മാവതി റസ്റ്റ് ഹൗസിലേക്കാണ് ഫര്‍ണീച്ചറും പാത്രങ്ങളും കൈമാറിയത്. 15 ലക്ഷം രൂപ ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിനാണ് സംഭാവന നല്‍കിയത്. ശ്രീ വെങ്കിടേശ്വര അന്ന പ്രസാദം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം നടത്തുന്നത്.

Previous articleശരിക്കും രാജ്ഞി!!! മറ്റൊരാള്‍ക്കും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല-ദുല്‍ഖര്‍ നായികയെ അഭിനന്ദിച്ച് കങ്കണ റണാവട്ട്
Next articleകെട്ടിപ്പിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍