ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക പങ്കുവെച്ച ആ സന്തോഷവാര്‍ത്ത ഇതാ…!

മലയാള സിനിമയിലെ യുവതാരനിരില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനം കൂടിയായ ഇന്ന് ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മമ്മൂക്ക.. ഉണ്ണി മുകുന്ദന് ആശംസകള്‍ നേരുന്നതിന് ഒപ്പം താരത്തെ കുറിച്ചുള്ള ഒരു പുതിയ സന്തോഷ വാര്‍ത്തയും പുറത്ത് വിട്ടിരിക്കുകയാണ് അദ്ദേഹം. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വിവരമാണ് അത്.

യമഹ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്നത്.. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കാണ് ഇപ്പോള്‍ മമ്മൂക്ക തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുന്നത്.ബിഗ് ജെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ് നിഷാദ് യൂസഫ്. സ്റ്റില്‍ ഫോട്ടോഗ്രഫി ജിനു പി കെ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, പബ്ലിസിറ്റി വിപിന്‍ കുമാര്‍, ഡിസൈന്‍സ് സോളമന്‍ ജോസഫ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന മമ്മൂട്ടി പ്രിയപ്പെട്ട ഉണ്ണി മുകുന്ദന് ജന്മദിനാശംസകളും നേര്‍ന്നു..

സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് ഉണ്ണി മുകുന്ദന്റെ ആരാധകരും എത്തുന്നുണ്ട്. അതേസമയം, ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തില്‍ നവാഗതനായ വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ പുറത്തെത്തിയിരുന്നു. ഷെഫീക്കിന്റെ സന്തോഷം, മിണ്ടിയും പറഞ്ഞും, ബ്രൂസ്ലി, മാളികപ്പുറം എന്നിവയാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.

Nikhina