ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു ഭാഗം അഭിനയിച്ച് അമൃത സാധാരണ ചെയ്യാറുള്ളത് പോലെ ടിക് ടോകില്‍ പോസ്റ്റു ചെയ്തു. എന്നാല്‍ പിന്നീട് അമൃത പ്രതീക്ഷിക്കുക പോലും ചെയ്യാത്ത രീതിയിലാണ് വീഡിയോ വൈറലായത്. ദേശീയ മാധ്യമങ്ങളില്‍ വരെ ഈ തൊടുപുഴക്കാരി നിറഞ്ഞു നിന്നു.
ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ ഫോട്ടോ ടൈംസ് ഓഫ് ഇന്ത്യയില്‍. അതിന് ശേഷം പിന്നെ നല്ല തിരക്കാണ്. ഇതിലും ഭേദം ടിക് ടോക് ചെയ്ത് വീട്ടില്‍ വെറുതെ ഇരിക്കുന്നതായിരുന്നു എന്നൊക്കെ തോന്നും ഇടയ്ക്ക്.
സ്വകാര്യത നഷ്ടപ്പെടുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്. മുന്‍പ് ഒരു കംഫേര്‍ട്ട് സോണില്‍ നിന്നാണ് വീഡിയോ ചെയ്തിരുന്നത്. വളരെ കുറച്ചു പേരെ കാണൂ. എന്നാല്‍ ഇപ്പോള്‍ ഒരുപാട് പേര് വീഡിയോ കാണുന്നുണ്ട്. അതോടൊപ്പം വിമര്‍ശകരും ഉണ്ടായിട്ടുണ്ട്. എന്ന് അമൃത പറയുന്നു.
വൈറലായതിന് ശേഷമാണ് നെഗറ്റീവ് കമന്റ്സ് കൂടുതല്‍ വരുന്നത്. ആ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. ഞാന്‍ ആ ഒരു ടിക് ടോക് വീഡിയോയില്‍ മാത്രമാണ് ഐശ്വര്യ റായിയെ പോലെ ഇരിക്കുന്നത്. പക്ഷെ ചിലരുടെ എല്ലാം വിചാരം ഞാന്‍ മൊത്തത്തില്‍ ഐശ്വര്യ റായിയെ പോലെ ഉണ്ടെന്നാണ്.
എന്നെ ഐശ്വര്യ റായിയായി അംഗീകരിക്കണം എന്നൊന്നും എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടും ഇല്ല. ചിലര്‍ക്ക് അങ്ങനെ തോന്നാം, ചിലര്‍ക്ക് തോന്നാതിരിക്കാം. പക്ഷെ കമന്റ്സ് ഇടുമ്ബോള്‍ നല്ല ഭാഷയില്‍ ഇട്ടിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. ചിലതൊക്കെ കാണുമ്ബോള്‍ നല്ല വിഷമം തോന്നും.
