മാനസിക വിഷമം ഇല്ലാതാക്കാന്‍ യുവാവ് കല്ല് കൊണ്ട് സ്വന്തം കാലുകള്‍ ഇടിച്ച് ഇല്ലാതാക്കി

യുകെയിലാണ് വിചിത്ര സംഭവം നടന്നത്.  ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖമുള്ള ജോണ്‍  കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇല്ലാതാക്കി. കാലുകള്‍ മുറിച്ചു മാറ്റിയപ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ചത് അത്യധികം ആനന്ദമാണ്. ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്നാല്‍ സ്വന്തം…

യുകെയിലാണ് വിചിത്ര സംഭവം നടന്നത്.  ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖമുള്ള ജോണ്‍  കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇല്ലാതാക്കി. കാലുകള്‍ മുറിച്ചു മാറ്റിയപ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ചത് അത്യധികം ആനന്ദമാണ്.

ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്നാല്‍ സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം തന്റേതല്ല എന്ന തോന്നലാണ്.  അഞ്ചോ ആറോ വയസുള്ളപ്പോള്‍ മുതല്‍ ഇടത് കാലിനോട് വെറുപ്പ് തോന്നിയിരുന്നു. ന്റെ ശരീരത്തില്‍ നിന്നും ഇത് എങ്ങനെയെങ്കിലും ത നീക്കം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു.

ഡോക്ടറുമാരോട് കാല്‍ മുറിച്ച് മാറ്റാന്‍ പറഞ്ഞപ്പോള്‍  സമ്മതിച്ചില്ല. ഒടുവില്‍ ആശുപത്രിക്ക് സമീപത്തുള്ള പാറയിടുക്കില്‍ പോയി കാലുകള്‍ കല്ലുകൊണ്ട് ആഞ്ഞ് ഇടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു. കാല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ല എന്ന അവസ്ഥയിലായി.

ഇത്രയും കാലം താന്‍ അനുഭവിച്ച മാനസികാസ്വാസ്ഥ്യത്തിന് കാല്‍ മുറിച്ചുമാറ്റിയതോടെ അറുതി വന്നതായി ജോണ്‍ പറയുന്നു.  മുറിഞ്ഞ് പോയ കാലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും ഒറ്റക്കാലന്‍ എന്ന വിളി താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും  ഇയാള്‍ പറയുന്നു.