കൂടുന്നത് പ്രായമോ അതോ ഗ്ലാമറോ ? മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ

മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ. ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവില്‍ ജീവിച്ചിരിക്കുന്ന താരങ്ങളില്‍ ഏറ്റവും അധികം സിനിമകളില്‍ നായകനായ ഒരാള്‍. മലയാളത്തിന് പുറമെ തനിക്ക് തമിഴും തെലുങ്കും ഒക്കെ വശമെന്ന് തെളിയിച്ച മഹാ നടന്‍. വിശേഷിപ്പിക്കാന്‍ വാക്കുകളില്ല പി.ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ. ഇന്ന് പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ് താരം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.
മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്നലെ അര്‍ധരാത്രി അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് ലൈവില്‍ കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടിയെ 100 കണക്കിന് ആള്‍ക്കാരെ കാണാം. മാത്രമല്ല തന്നെ കാണാനെത്തിയവരെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു.

Devika Rahul