സണ്ണി ലിയോണിന്റെ ജന്മദിനം, പരീക്ഷയെഴുതാനാവില്ല’; ബിരുദ വിദ്യാര്‍ത്ഥി

നിരവധി ആരാധകരുള്ള താരമാണ് നടി സണ്ണി ലിയോണ്‍. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ജന്മദിനത്തില്‍ പരീക്ഷയെഴുതാനാകില്ലെന്ന പറഞ്ഞ വിദ്യാര്‍ത്ഥിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കര്‍ണാടകയിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോള്‍ വൈറലാകുന്നത്. മെയ് 13-നായിരുന്നു ബെംഗളൂരു സര്‍വകലാശാലയുടെ കീഴില്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്.

അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും.പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി കുറിച്ചത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറില്‍ എഴുതിയിട്ടുണ്ട്.
ഉത്തരക്കടലാസിന്റെ മറു ഭാഗത്ത് ഒന്നുമെഴുതിയിട്ടില്ല. ‘സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍, ഞാന്‍ പരീക്ഷയ്ക്ക് ശരിയായി തയ്യാറായില്ല’ എന്നും മൂല്യനിര്‍ണ്ണയം ചെയ്യുന്ന അധ്യാപകനോട് പറഞ്ഞിട്ടുണ്ട്.

സണ്ണി ലിയോണ്‍ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു.

Previous articleതിരക്കേറിയ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്ക് മാത്രമായി അല്‍പസമയം; സ്പെയിനിലേക്ക് പറന്ന് നയന്‍സും വിക്കിയും
Next articleബിഗ് ബോസില്‍ നഷ്ടപ്പെട്ടതിനെ ഗോവയില്‍ വെച്ച് കണ്ടുകിട്ടി’!!! ബിഗ് ബോസിലെ കൂട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ അമൃത സുരേഷ്