കാര്യമായി എന്തോ സംഭവിക്കാൻ പോകുന്നു, എന്താണ് സംഭവമെന്നറിയാൻ ഇന്ന് ‘ക്രിസ്റ്റഫർ’ തീയിട്ടറുകളിൽ എത്തുന്നു 

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം തന്നെയാണ് ‘ക്രിസ്റ്റഫർ’, ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്, ഇത് ജനാദ്യപത്യവിരുദ്ധം ആണ്, എവിടെ എന്തോ കാര്യമായി സംഭവിക്കാൻ പോകുന്നുണ്ട്, അയാളുടെ കഥയും, ചരിത്രവും എനിക്കറിയണം, എന്താണ്  ആ സംഭവം…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം തന്നെയാണ് ‘ക്രിസ്റ്റഫർ’, ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുകയാണ്, ഇത് ജനാദ്യപത്യവിരുദ്ധം ആണ്, എവിടെ എന്തോ കാര്യമായി സംഭവിക്കാൻ പോകുന്നുണ്ട്, അയാളുടെ കഥയും, ചരിത്രവും എനിക്കറിയണം, എന്താണ്  ആ സംഭവം എന്നറിയാൻ ക്രിസ്റ്റഫർ  പ്രേക്ഷകർക്ക്‌ മുന്നിൽ ഇന്ന് എത്തുകയാണ്. പ്രേക്ഷകർക്ക് സ്‍പെൻസ് ഒരുക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസറും, ട്രയിലറും എത്തിയിരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ  ഹൈപ്പ് നേടുകയും ചെയ്യ്തിരുന്നു.

ഡി പി സി  എ ടബ്ബിളിയൂ  എന്ന രഹസ്യ ഏജൻസിയുടെ തലവൻ ആയ ക്രിസ്റ്റഫർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. ‘പ്രമാണി’ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ക്രിസ്റ്റഫർ. ചിത്രത്തിന് കൊടുത്ത ടാഗ് ലൈൻ വരെ പ്രേക്ഷകരെ മുൾമുനയിൽ എത്തിച്ചിട്ടുണ്ട്. തമിഴ് താരങ്ങളായ വിനയ് റായ്യും, ശരത് കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്,വില്ലൻ  റോളിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നതും.  ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് നായികമാരായി എത്തുന്നത, നിരവധി പുതുമുഖ താരങ്ങൾക്കൊപ്പം ദിലീഷ് പോത്തൻ, ജിനു എബ്രഹാം, സിദ്ധിഖ്, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു, ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വര്ഗീസ്, നിരവധി നാളുകൾക്കു ശേഷം ബി ഉണ്ണി കൃഷ്ണനും , മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രം വളരെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാണുന്നത്.