അവതാരകയുടെ പരാതി;ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകയോട് അപമര്യാദയായി പെറുമാറിയ നടൻ ശ്രീനാഥ് ഭാസിയെ പോലീസ്തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. കൊച്ചിയിലെ മരട് പോലീസ് സ്‌റ്റേഷനിൽ വെച്ചാവും നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക.സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പിലാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അതേ സമയം പരാതിക്കാരിയായ അവതാരകയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിലെ ഹോട്ടലിൽ വച്ചു നടന്ന പരിപാടിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.കൊച്ചിയിൽ തന്റെ പുതിയ ചിത്രമായ ചട്ടമ്പിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം അവതാരകയെ അപമാനിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

പ്രമോഷൻ പരിപാടിക്കിടെ അവതാരകയുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി സഭ്യമല്ലാത്ത ഭാഷയിൽ പെരുമാറുകയാണ് ചെയ്തത്.താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയതായി അവതാരക തന്‌റെ പരാതിയിൽ പറയുന്നുണ്ട്.അതേസമയും അവതാരക സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്

 

 

Aiswarya Aishu