എന്റെ ചന്തു ഗര്‍ഭിണിയാണ് സന്തോഷമടക്കാനാകാതെ ടോഷ് ക്രിസ്റ്റി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ചന്ദ്രലഷ്മണയും ടോഷ്ക്രിസ്റ്റിയും. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് ഏറെക്കാലത്തിലുള്ള പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ആണ് ഇരുവരും പരിജയപ്പെടുന്നത്. സുഹൃത്ത് ബന്ധം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മൺ അവതരിപ്പിക്കുന്ന സുജാതയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത പ്രക്ഷകർക്ക് ഇരട്ടി മധുരമായാണ് എത്തിയത്.

എന്ന ആ മധുരം ഇഇരട്ടിയാക്കി ഇരുവരും തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്ന എന്ന വാർത്ത അറിയിച്ചിരിക്കുകയാണ് താര ദമ്പതികൾ. ഇരുവരും ഒന്നിച്ചാണ് തങ്ങളുടെ യൂട്യൂബ് ചാനൽ വഴി സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെച്ചത്. ഇരുവർക്കും ആശംസകളുമായി നിരവധി വ്യക്തികളാണ് എത്തുന്നത്. ചന്ദ്രലഷ്മണ സീരിയലിന് പുറമെ ബിഗ് സ്ക്രീനിലും ശ്രദ്ധയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം കൂടിയാണ്. ചക്രം, കല്യാണ കുറിമാനം, ബോയ്‌ഫ്രണ്ട്‌, ബലറാം വാസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചന്ദ്ര ചെയ്തിട്ടുണ്ട്.

Previous articleഅപ്രതീക്ഷിതമായി പനമ്പിള്ളി നഗറിലെ റെസ്റ്റോറന്റില്‍ എത്തി നയന്‍സും വിക്കിയും; താരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഇവയൊക്കെ
Next article‘എനിക്ക് ഒരു കാര്യം മാത്രം പറയാനാകും, ഇത് സംഭവിക്കില്ല’ മകന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശക്തി കപൂര്‍