ടോവിനോയുടെ ഉള്ളിലെ നടനെ പൂര്‍ണമായും പുറത്തെടുക്കുന്ന സംവിധായകന്‍..!! ആഷിഖ് അബു..!!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ നായകന്മാരുടെ മുന്‍ നിരയിലേക്ക് എത്തിയ താരമാണ് ടോവിനോ തോമസ്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ ഇന്ന് ഈ നിലയിലേക്ക് എത്തിയത് എന്ന് ടോവിനോ തന്നെ…

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ നായകന്മാരുടെ മുന്‍ നിരയിലേക്ക് എത്തിയ താരമാണ് ടോവിനോ തോമസ്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് താന്‍ ഇന്ന് ഈ നിലയിലേക്ക് എത്തിയത് എന്ന് ടോവിനോ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ എന്ന തന്റെ അടങ്ങാത്ത ആഗ്രഹത്തിന് വേണ്ടി എല്ലാ ത്യാഗങ്ങളും സഹിക്കുന്ന ഒരു നടന്‍ എന്ന് തന്നെ അദ്ദേഹത്തെപ്പറ്റി പറയാം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇപ്പോള്‍ ദേശീയ തലത്തിലും ആഗോള തലത്തിലും കൂടി പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ.

മിന്നല്‍ മുരളി എന്ന വിജയ ചിത്രത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയുടെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ടോവിനോ. ആഷിഖ് അബുവിന്റെ മായാനദിയലും വൈറസിലും ടോവിനോ ആയിരുന്നു കേന്ദ്ര കഥാപാത്രം ആയത്. ഇപ്പോഴിതാ ആഷിഖ് അബു എന്ന സംവിധായകനെപ്പറ്റി ടോവി പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

”എന്റെ ഏറ്റവും ബെസ്റ്റ് പുറത്തെടുക്കുന്ന സംവിധായകരില്‍ ഒരാളാണ് ആഷിഖ് ഏട്ടന്‍. മിന്നല്‍ മുരളിക്ക് ശേഷം ഇനി എന്റേതായി റിലീസ് ചെയ്യേണ്ട ചിത്രം നാരദനാണെന്ന് എനിക്ക് തോന്നാറുണ്ട്. വളരെ വ്യത്യസ്തമായൊരു കഥ പശ്ചാത്തലവും കഥാപാത്രവുമാണ് നാരദനിലേത്. അതില്‍ തന്നെ കഥാപാത്രത്തിന്റെ രണ്ട് തലങ്ങളാണ് കാണിക്കുന്നത്.

അവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് തെറ്റ് പറ്റാതിരിക്കാനുള്ള സാധ്യത കുറവാണ്. കാരണം വളരെ വ്യക്തമായി ഗൈഡ് ചെയ്ത് അതേസമയം നമുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യവും തരുന്ന ഒരു പ്രോസസ് ആണ് ആഷിഖ് ഏട്ടന്റെത്. നാരദന്റെ റിലീസിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്’എന്നാണ് താരം പറയുന്നത്. അന്ന ബെൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് .