Film News

അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ടോവിനോ; പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നും

പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നും, അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറയുന്നത് മറ്റാരുമല്ല, മലയാള സിനിമാ മേഖലയില്‍ ഇതിനോടകം തന്റേതായ ഇടം ഉണ്ടാക്കിയെടുത്തിട്ടുള്ള നടന്‍ ടൊവിനോ…

‘എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഒന്ന് എടുത്തു നോക്കൂ…, അപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തില്‍ മാത്രം ജീവിക്കുന്ന ആളാണെന്ന് തോന്നും. കാരണം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ ചിരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ അതല്ല, എനിക്കും ബാക്കിയുള്ള എല്ലാ മനുഷ്യരെ പോലെ നല്ല കാര്യങ്ങളും ചീത്തകാര്യങ്ങളും ഉണ്ടാകും. അതൊക്കെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കണോ.

അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഫോട്ടോ വെച്ച് ആരേയും ജഡ്ജ് ചെയ്യരുതെന്നും താനും വളരെയധികം സ്ട്രെസ്സിലൂടെയാണ് കടന്ന് പോകുന്നത്’ എന്നും ടൊവിനോ പറയുന്നു. ഒരു സിനിമയുടെ റിലീസ് കഴിയുമ്പോഴേക്കും ആയുസില്‍ രണ്ട് വയസ് കുറഞ്ഞിട്ടുണ്ടാകും. ടെന്‍ഷനും യാത്രയും, പകല്‍ വര്‍ക്കും രാത്രി യാത്രയുമൊക്കെയാണ്. പലതവണ അഭിനയം നിര്‍ത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ട്,’ എന്നാണ് ടൊവിനോ പറയുന്നത്.

ടൊവിനോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ കടമെടുത്താല്‍…: ‘സ്വപ്നം സാക്ഷാത്കരിച്ച ശേഷം പിന്നെ വിജയം എന്നതൊരു ട്രാപ്പായി മാറുമ്പോള്‍, ആ സ്വപ്നം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് ചെയ്യേണ്ട അതിനേക്കാളും ഭേദം നിര്‍ത്തുന്നതല്ലേയെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യനുളള കപ്പാസിറ്റി തന്നെയുള്ള ആളാണ് ഞാന്‍. പക്ഷെ ഞാന്‍ എടുക്കുന്ന ജോലിയും എന്റെ തലയില്‍ വരുന്ന സമ്മര്‍ദവും വലുതാണ്.

ഇതുപോലെ തന്നെയാണ് പുറത്തുനിന്ന് കാണുന്നതു പോലെയല്ല ഇന്‍ഡസ്ട്രിക്ക് അകത്ത്. എന്താണോ പുറത്തേക്ക് വിടുന്നത് അത് മാത്രമല്ലേ കാണുന്നുള്ളു എന്നതാണ് പ്രശ്‌നം. സോഷ്യല്‍ മേീഡിയയില്‍ എന്തെങ്കിലുമൊക്കെ പങ്കുവെക്കുമ്പോള്‍ ‘ബ്രോ നിങ്ങളുടെ ജീവിതം എനിക്ക് വേണമെന്നൊക്കെ കമന്റ് ഇടുന്നത് കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയാന്‍ പാടില്ല, ഈ കാണുന്ന ഫോട്ടോ വെച്ചിട്ട് വിധിക്കരുത്’ എന്ന് പലപ്പോഴും മറുപടി പറയാന്‍ തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

ഇങ്ങനൊക്കെ പറയുമ്പോഴും സിനിമാ ബാക്ഗ്രൗണ്ടുകള്‍ ഒന്നുമില്ലാത്ത ജീവിതത്തില്‍ നിന്നും സിനിമയിലെത്തിയ ആളാണ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്.

അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് ടൊവിനോ അഭിനയരംഗത്തേയ്ക്ക് എത്തിയ ടൊവിനോ 2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് എത്തിപ്പെടുന്നത്. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Recent Posts

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി മഞ്ജു വാര്യരുടെ ആയിഷ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്തു. റിലീസ് തീയതി…

23 mins ago

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

1 hour ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

3 hours ago