ഷാരൂഖിന്റേയും മകന്റേയും പേര് വലിച്ചിഴച്ചത് രാഷ്ട്രീയ ഉദ്ദേശം വച്ചുതന്നെ..!! തുറന്നടിച്ച് ടോവിനോ..!

ടോവിനോ പത്ര പ്രവര്‍ത്തകനായി എത്തിയ സിനിമയാണ് നാരദന്‍. എന്നിലൂടെ എന്റെ ഏറ്റവും ബെസ്റ്റ് തന്നെ പുറത്തെത്തിക്കുന്ന സംവിധായകനാണ് ആഷിഖ് അബു എന്ന ടോവിനോ പറഞ്ഞിരുന്നു. അത് സത്യമായിരിക്കുകയാണ് നാരദനിലൂടെ. ഇപ്പോഴിതാ ‘നാരദന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ ചാനലിന് ടോവിനോ നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ചര്‍ച്ചയാകുന്നത്. ബോളിവൂഡ് നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ പ്രതിയായ മയക്കുമരുന്ന് കേസിനെക്കുറിച്ചാണ് ടോവിനോ തോമസ് പ്രതികരിച്ചത്.

ആ കേസിന് പിന്നില്‍ ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കരുതുന്നു എന്ന് ടൊവിനോ പറഞ്ഞു. ടോവിനോയുടെ വാക്കുകളിലേക്ക്…ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

ഒരുപക്ഷേ നാരദന്‍ സിനിമ ഇത്തരം യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ സഹായിച്ചേക്കാം.. എന്നാണ് ടോവിനോ പറയുന്നത്. അതേസമയം, ആളുകള്‍ക്കെതിരെ ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വാര്‍ത്താ ചാനലുകള്‍ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കപ്പെടുമ്പോള്‍ തിരുത്തലുകള്‍ നല്‍കാനോ മാപ്പ് പറയാനോ പോലും വാര്‍ത്ത മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് അന്ന ബെനും ആഷിഖ് അബുവും പറഞ്ഞു.

 

Previous articleവസ്ത്രങ്ങള്‍ മാറ്റി ക്ഷീണിച്ചു..! “അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയേ”…!! – രശ്മിക മന്ദാന
Next article‘അന്നും ഇന്നും എന്നും അമല്‍ നീരദിന്റെ സഹായി’ വീഡിയോയുമായി സൗബിന്‍