മകൾ ജനിച്ചപ്പോൾ പലരും എന്നോട് ചോദിച്ചു നിനക്ക് പക്വത ഒക്കെ ആയോ എന്ന്, ടൊവിനോ പറയുന്നു

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി  മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ…

tovino-thomas-with-daughter

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി  മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത ഒരു നടനാണ് ടോവിനോ തോമസ്. പ്രളയകാലത്ത് താരം ജനങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു, സാധാരണ  ജനങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു വ്യക്തി കൂടിയാണ് താരം.

കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ പിറന്നാൾ, പിറന്നാൾ ദിനത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം, അമ്മയുടെ കൂടെത്തന്നെയിരിക്കുന്ന അമ്മക്കുട്ടിയായിരുന്നു താനെന്ന് ടൊവിനോ പറഞ്ഞിരുന്നു. തന്നിലെ നല്ല ഗുണങ്ങള്‍ക്ക് താരം ക്രഡിറ്റ് നല്‍കുന്നത് മാതാപിതാക്കള്‍ക്കാണ്. കുട്ടിക്കാലത്തെ ഹീറോ അപ്പനായിരുന്നു. വക്കീല്‍ പണി കഴിഞ്ഞ് വൈകുന്നേരം കൃഷി ചെയ്യുന്നതായിരുന്നു അപ്പന്റെ രീതി. അഭിഭാഷകന്‍ മാത്രമല്ല നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ടൊവിനോയുടെ പിതാവ്. ശരീരം നന്നാക്കാനുള്ള പ്രചോദനവും അപ്പനാണെന്നും താരം പറഞ്ഞിരുന്നു. വീട്ടില്‍ ജിം സെറ്റ് ചെയ്ത കാലം മുതല്‍ അപ്പനും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

4 വര്‍ഷം മുന്‍പ് പേസ് മേക്കര്‍ വെച്ചപ്പോഴും പറമ്പിലെ പണികളോ, നിത്യേനയുള്ള വ്യായാമമോ മുടക്കിയിരുന്നില്ല അദ്ദേഹമെന്ന് താരം പറയുന്നു. സുഹൃത് സംഘത്തില്‍ ആദ്യം അച്ഛനായത് ഞാനാണ്. നിനക്ക് അതിനുള്ള പക്വതയായോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതിനുള്ള പക്വതയൊക്കെയായത് കൊണ്ടല്ലേ അച്ഛനായതെന്നാണ് എന്റെ മറുപടി. മക്കളോടൊപ്പം കളിക്കാനും തല്ലുകൂടാനുമൊക്കെ നില്‍ക്കുന്ന അച്ഛനാണ് ഞാന്‍.സിനിമാലൊക്കേഷനുകളിലൊക്കെ ഭാര്യയേയും മകളേയും കൊണ്ടുപോവാറുണ്ട്. ഇസ ഇനി എല്‍കെജിയിലേക്കാണ്. അവള്‍ സ്‌കൂളില്‍ പോയി തുടങ്ങിയാല്‍ അത് നടക്കില്ല. മകന്‍ ടഹാനുമുണ്ട് ഇവരുടെ സ്വര്‍ഗത്തില്‍.