Film News

‘ അവര്‍ ഹാപ്പിയാണെങ്കില്‍ ഞാന്‍ ഹാപ്പിയാണ്, അതനുസരിച്ചുള്ള ശമ്പളമേ വാങ്ങാറുള്ളൂ’; ടൊവിനോ

മലയാളത്തിലെ യുവനിര താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളും പങ്കുവെക്കുകയാണ് ടൊവിനോ.

സിനിമയുടെ ബിസിനസ് ഒരു നടന്റെ ഉത്തരവാദിത്വമല്ലെങ്കിലും തനിക്ക് ശമ്പളം തരുന്ന ആളെന്ന നിലയില്‍ നിര്‍മാതാക്കളോട് ഉത്തരവാദിത്വമുണ്ടെന്ന് ടൊവിനോ പറഞ്ഞു. ‘സിനിമ തിയറ്ററിലോ ഒടിടിയിലോ കണ്ടാല്‍ മതിയെന്നാണ് ഞാന്‍ കരുതുന്നത്. ഒരു നടനെന്ന നിലയില്‍ ഉത്തരം പറയേണ്ടത് നിര്‍മാതാക്കളോടാണ്. ഞാന്‍ അവരുടെ കൈയ്യില്‍ നിന്ന് ശമ്പളം മേടിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്. അവര്‍ക്ക് നഷ്ടം വരരുതെന്ന് സ്വാഭാവികമായും ഞാന്‍ ആഗ്രഹിക്കും. അതിനനുസരിച്ചുള്ള ശമ്പളമേ ഞാന്‍ വാങ്ങുകയുള്ളൂ’ എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

തന്റെ സിനിമ ഏറ്റവും നന്നായി തന്നെ പ്രൊമോട്ട് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്ന ഏത് പ്രൊമോഷന്‍ പരിപാടിക്കും തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ടൊവിനോ വ്യക്തമാക്കി. അത് ഒരു നടന്റെ ഉത്തരവാദിത്വമാണെന്ന് താന്‍ കരുതുന്നതായും അത് ഒരു ലിഖിത നിയമമൊന്നുമല്ലെങ്കിലും തന്റെ പ്രൊഡ്യൂസറെ സേഫ് ആക്കേണ്ടതുണ്ടെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.

‘ഞാന്‍ എന്റെ പ്രൊഡ്യൂഴ്‌സേസിനെ വിളിച്ച് ചോദിക്കുന്നത് നിങ്ങള്‍ സേഫ് അല്ലേ എന്നാണ്. അതെയെങ്കില്‍ ഞാന്‍ ഹാപ്പി ആണ്. ഡിയര്‍ ഫ്രണ്ട് തിയറ്ററില്‍ ആള്‍ക്കാര്‍ കണ്ടില്ല. ഒടിടിയില്‍ വര്‍ക്കായി. അത് മതി. പ്രൊഡ്യൂസര്‍മാര്‍ക്കും സാമ്പത്തിക നഷ്ടമില്ല’ ടൊവിനോ പറയുന്നു.

സിനിമകളില്‍ തിരക്കേറിയപ്പോഴും ഇരിങ്ങാലക്കുടയില്‍ അച്ഛനും അമ്മയക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് താന്‍ താമസിക്കുന്നതെന്നും കൂട്ടുകുടുംബമായി തന്നെ തുടരാനാണ് തങ്ങള്‍ക്കിഷ്ടമെന്നും ടൊവിനോ വ്യക്തമാക്കി.

‘ഇപ്പോഴും ഇരിങ്ങാലക്കുട തന്നെയാണ് ഞാന്‍ താമസിക്കുന്നത്. അപ്പന്‍, അമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ, രണ്ട് മക്കള്‍, ഞാനും ഭാര്യയും രണ്ട് മക്കളും. വേറെ വീട്ടിലേക്ക് മാറേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ഞങ്ങള്‍ പരസ്പരം കംഫര്‍ട്ടബിളാണ്. ഇനി രണ്ട് വീടുകളിലേക്ക് മാറിയാലും ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും തന്നെ താമസിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരുപാട് അകലേക്ക് പോവില്ല. പറ്റിയാല്‍ ഒരു കോപൗണ്ടില്‍ തന്നെ’. ടൊവിനോ പറഞ്ഞു. ലോക്ഡൗണ്‍ സമയത്താണ് കുടുംബത്തോടൊപ്പം താമസിക്കുന്നതിന്റെ പ്രാധ്യാനം മനസിലായതെന്നും ടൊവിനോ വ്യക്തമാക്കി.

തല്ലുമാലയില്‍ 20 കാരനായാണ് ടൊവിനോ അഭിനയിക്കുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.

Recent Posts

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

9 hours ago

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും.…

9 hours ago

‘അപമാനിതനായ കലാകാരനെക്കാള്‍ വലിയ ക്രൂരന്‍ വേറെ ഇല്ലാട്ടോ…’

'ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ 'സൗദി വെള്ളക്ക' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

10 hours ago