അജിത്തിന്റെ വാലിമൈ ചിത്രത്തിലെ വില്ലന്‍ വേഷം ടോവിനോ വിട്ടുകളഞ്ഞതിന് പിന്നിലെ കാരണം..?

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. തീയറ്ററുകളില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വാലിമൈ എന്ന ചിത്രത്തിലെ വേഷം താന്‍ വേണ്ടെന്ന് വെച്ചതിനെ…

മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. തീയറ്ററുകളില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വാലിമൈ എന്ന ചിത്രത്തിലെ വേഷം താന്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്.

തന്റെ പുതിയ സിനിമകളായ വാശി, നാരദന്‍ എന്നീ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് താന്‍ വേണ്ടെന്നു വെച്ച വാലിമൈയിലെ കഥാപാത്രത്തെ കുറിച്ച് ടോവിനോ തുറന്ന് പറഞ്ഞിരിക്കുന്നത്. അജിത്തിന്റെ വില്ലനായിട്ടുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്.

എന്നാല്‍ മിന്നല്‍ മുരളി സിനിമയ്ക്ക് വേണ്ടി ആ സിനിമയേയും കഥാപാത്രത്തേയും ഉപേക്ഷിച്ചതാണെന്നും ടോവിനോ പറയുന്നു… താരത്തിന്റെ വാക്കുകളിലേക്ക്… ‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍,

പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു. മിന്നല്‍ മുരളിയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങളില്‍ ടോവിനോ ശാരീരികമായി അടക്കം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന്‍ ബേസില്‍ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്,