അഭിനയ ജീവിതത്തിന്റെ പത്ത് വര്‍ഷങ്ങള്‍..!! വെല്ലുവിളികള്‍ക്കായി ടോവിനോ കാത്തിരിക്കുന്നു..!!

സിനിമ എന്ന ആഗ്രഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞും കഷ്ടപ്പെട്ടും ആണ് ഇന്നത്തെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ടോവിനോ തോമസും വന്ന് ചേര്‍ന്നത്. വന്ന വഴി മറക്കാതെ മുന്നോട്ടള്ള വെല്ലുവിളികളെ സ്വീകരിക്കാനായി തയ്യാറായിരിക്കുകയാണ് ഇന്ന് ഈ…

സിനിമ എന്ന ആഗ്രഹത്തിന് വേണ്ടി ഒരുപാട് അലഞ്ഞും കഷ്ടപ്പെട്ടും ആണ് ഇന്നത്തെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ടോവിനോ തോമസും വന്ന് ചേര്‍ന്നത്. വന്ന വഴി മറക്കാതെ മുന്നോട്ടള്ള വെല്ലുവിളികളെ സ്വീകരിക്കാനായി തയ്യാറായിരിക്കുകയാണ് ഇന്ന് ഈ നടന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഇപ്പോവും മനസ്സില്‍ സിനിമ എന്ന ആഗ്രഹം മാത്രമാണ് ടോവിനോയ്ക്ക് ഉള്ളത്. തന്റെ അഭിനയ ജീവിതത്തിലെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സിനിമ എന്ന തന്റെ അടങ്ങാത്ത ആഗ്രഹത്തെ കുറിച്ച് ഒന്നുകൂടി പറഞ്ഞുവെയ്ക്കുകയാണ് ടോവിനോ.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തരം പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്… സിനിമയില്‍ വന്നിട്ട് പത്ത് വര്‍ഷങ്ങള്‍ തികയുന്നതിനോട് അനുബന്ധിച്ചാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
10 വര്‍ഷം മുമ്പ്, കൃത്യം ഈ ദിവസമാണ് ആദ്യമായി ഞാന്‍ ഒരു സിനിമാ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഈ 10 വര്‍ഷവും ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്നുപോയി. ഇന്ന്, എന്റെ ജീവിതം മാറി, സിനിമ മാറി, പലതും വ്യത്യസ്തമാണ്.

പക്ഷേ, സിനിമയോടുള്ള എന്റെ ആവേശവും ഇഷ്ടവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. അത് മികച്ചതാക്കാന്‍ എപ്പോഴും ഇടമുണ്ട്. എല്ലാ ദിവസവും മെച്ചപ്പെടാന്‍ ആവശ്യമായത് ചെയ്യാന്‍ ഞാന്‍ തയാറാണെന്നും എനിക്ക് അറിയാം. എന്റെ യാത്രയില്‍ ഏതെങ്കിലും തരത്തില്‍ ഭാഗമായ എല്ലാ വ്യക്തികള്‍ക്കും, അവര്‍ വലിയവരായാലും ചെറിയവരാണെങ്കിലും നന്ദി.

tovino

ഇത് ഒരു വലിയ യാത്രയാണ്, ഇത് മറ്റൊരു തരത്തിലാവാന്‍ എനിക്ക് ആഗ്രഹമില്ല. വരാനിരിക്കുന്ന എല്ലാ സിനിമകളിലും എനിക്ക് പഠിക്കാന്‍ കഴിയുന്ന എല്ലാത്തിലും ഞാന്‍ ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ വെല്ലുവിളികളിലും എനിക്ക് ആവേശമുണ്ട്. ഇനി വരുന്ന 10 വര്‍ഷത്തിന് ശേഷവും ഇതുപോലൊരു പോസ്റ്റ് ഇടാന്‍ കാത്തിരിക്കാനാവുന്നില്ല. എല്ലാവര്‍ക്കും നന്ദി… എന്നാണ് താരം കുറിച്ചത്.