‘നാരദന്‍’ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത വെളിപ്പെടുത്തല്‍..! ലക്ഷ്യം ഇതാണ്..!

ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദന്‍. ചിത്രം റിലീസാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ടോവിനോ തോമസ് മാധ്യമപ്രവര്‍ത്തകന്റെ…

ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദന്‍. ചിത്രം റിലീസാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ടോവിനോ തോമസ് മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ ടോവിനോ എത്തുന്നു എന്ന സവിശേഷത കൂടിയുള്ള സിനിമയാണ് നാരദന്‍,

ഇപ്പോഴിതാ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഈ സിനിമ ഒരു പ്രത്യേക ചാനലിനെയോ സംഭവങ്ങളെയോ ലക്ഷ്യം വെച്ച് ചെയ്തതാണോ എന്നീ ചോദ്യങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ടോവിനോ. നാരദന്‍’ സിനിമ ഒരു വാര്‍ത്ത ചാനലിനെയോ അവതാരകനെയോ നേരിട്ട് ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്ന് ആണ് നടന്‍ ടെവിനോ തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെ ഏതെങ്കിലും ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ കഷ്ടപ്പെട്ട് സിനിമ എടുക്കുന്നതിന് പകരം ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ എന്നാണ് ടൊവിനോ ചോദിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്… എതെങ്കിലും ചാനലിന് കൊട്ടുകൊടുക്കുക, അല്ലെങ്കില്‍ ആക്ഷേപഹാസ്യം അങ്ങനെ എന്തെങ്കിലും ഈ സിനിമയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് ടൊവിനോയുടെ മറുപടി.

അങ്ങനെ ഒരു കൊട്ടുകൊടുക്കണമെങ്കില്‍ നമുക്കൊരു ലേഖനമെഴുതിയാല്‍ പോരെ. അല്ലെങ്കില്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരെ. ഇത്രയും പൈസയൊക്കെ മുടക്കി സിനിമ മുടക്കി ആര്‍ക്കെങ്കിലും കൊട്ട് കൊടുക്കേണ്ട കാര്യമുണ്ടോ. നമ്മള്‍ ഒരു സിനിമ എടുക്കാന്‍ വേണ്ടി തന്നെ എടുത്തിട്ടുള്ള സിനിമയാണ് ഇത്. ഇതിനകത്ത് ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള പല കാര്യങ്ങളും പറയുന്നുണ്ട്. ഒരുപാട് പേരില്‍ നിന്ന് റഫറന്‍സസ് എടുത്ത ശേഷമാണ് കഥാപാത്രം ഇങ്ങനെ ഇരിക്കണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് പ്ലേ ചെയ്തത്.