Home Film News എന്റെ സിനിമ ഇറങ്ങുന്നത് കാണണമെന്ന് ഞാൻ പറയില്ല എന്നാൽ വോട്ട് ചെയ്യണം! തന്റെ വോട്ട് ആർക്കെന്ന് ...

എന്റെ സിനിമ ഇറങ്ങുന്നത് കാണണമെന്ന് ഞാൻ പറയില്ല എന്നാൽ വോട്ട് ചെയ്യണം! തന്റെ വോട്ട് ആർക്കെന്ന്  വെളിപ്പെടുത്തി ടോവിനോ തോമസ് 

എറണാകുളത്ത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  ടോവിനോയുടെ തോമസിന്റെ  വാക്കുകളാണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. എന്റെ സിനിമ ഇറങ്ങുന്നുണ്ട് എന്നാൽ അത് കാണണമെന്ന് ഞാൻ പറയില്ല എന്നാൽ നിർബന്ധമായും വോട്ട് ചെയ്യണം. സിനിമ കാണുക എന്നത് ഒരാളുടെ വ്യക്തി താല്പര്യമാണ് എന്നാൽ വോട്ട് നമ്മളുടെ മൗലികാവകാശമാണ്, തെരഞ്ഞെടുപ്പുകളിൽ വിവേക് പൂർവം വോട്ടവകാശം വിനിയോഗിക്കുന്നത് നമ്മളുടെ ജനാധ്യപത്യത്തെ ശക്തിപ്പെടുത്താനും, ഭാവി സുരക്ഷിതം ആക്കാനും വേണ്ടിയാണ് നടൻ പറയുന്നു

വോട്ടവകാശം ലഭിച്ചിട്ട് അത് നഷ്ട്ടപെടുത്താനുള്ള അവസരം ഇല്ലാതാക്കരുത്, ഇതുവരെയും താൻ അങ്ങനെ ചെയ്യ്തിട്ടില്ല. അതുപോലെ ജനാദ്യപത്യത്തെ കാത്തുസൂക്ഷിക്കുന്നതും, നമ്മളെ നന്നായി നയിക്കാൻ കഴിയുന്ന വ്യക്തിക്ക് ആണ് ഞാൻ എന്റെ വോട്ട് കൊടുക്കൂ ടോവിനോ പറയുന്നു. ഭാവി തലമുറ സുരക്ഷിതരായിരിക്കാൻ നമ്മൾ എല്ലാവരും വോട്ട് ചെയ്യണം.

അദൃശ്യ ജാലകങ്ങൾ ആണ് ടോവിനോയുടെ  അവസാനം റിലീസ് ആയ ചിത്രം, അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം. ഫെബ്രുവരി 9  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്, കൂടാതെ നിരവധി ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്

 

Exit mobile version