അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്ന് ടൊവിനോ

കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തി കൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’എന്ന ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ ഹീറോയായി താരം മാറി. ആരാധകര്‍ക്ക് ഏറെ…

കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തി കൊണ്ടും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത
‘മിന്നല്‍ മുരളി’എന്ന ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ ഹീറോയായി താരം മാറി.

ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ യുവനടനെ. അതേസമയം അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നാണ് താരം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘നമ്മളെ പോലെയാകണമെന്ന് പറഞ്ഞ് കമന്റുകളൊക്കെ കാണാറുണ്ട്. മറ്റെല്ലാവരെയും പോലെ പ്രശ്നങ്ങളും ടെന്‍ഷനുമൊക്കെയുള്ള ആളാണ് ഞാനും. ധാരാളം ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദങ്ങളുമൊക്കെയുള്ള മേഖലയാണിത്. ഒരു സിനിമ റിലീസാകുമ്പോഴേക്കും ആയുസില്‍ നിന്ന് രണ്ടു വര്‍ഷം കുറയുന്ന അവസ്ഥയാണ്.’

അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അതേസമയം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാണുന്നത് പോലെയല്ല തന്റെ ജീവിതമെന്നും ആളുകള്‍ കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നതെന്നും ടൊവിനോ പറഞ്ഞു.