സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം പറഞ്ഞാൽ നിനക്ക് ഭ്രാന്ത് ആണെന്നാണ് അ വർ  പറയുന്നത്, ടോവിനോ  

പ്രേഷകരുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് താൻ ആദ്യമായി സിനിമയിലെത്തിയതിനെ കുറിച്ച് പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഈ സിനിമ മേഖലയിൽ എത്തപെടാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. തന്റെ…

പ്രേഷകരുടെ പ്രിയങ്കരനായ നടൻ ടോവിനോ തോമസ് താൻ ആദ്യമായി സിനിമയിലെത്തിയതിനെ കുറിച്ച് പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഈ സിനിമ മേഖലയിൽ എത്തപെടാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലുള്ള ആഗ്രഹം ആയിരുന്നു സിനിമ, എന്നാൽ സാധാരണക്കാരനായ എനിക്ക് സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല യെന്നായിരുന്നു ആളുകളുടെ പൊതുവെ ഉള്ള ധാരണ ടോവിനോ പറയുന്നു,

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണക്കാരനായ എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞാൽ നിനക്ക് ഭ്രാന്ത് ആണെന്നാണ് അവർ പറയുന്നത്. ഒരു സാധാരണക്കാരനായി ജനിച്ചു വളർന്ന ഞാൻ സിനിമയിൽ അഭിനയിക്കുന്നതിന് വളരെ ബുദ്ധിമുട്ടു ആയിരുന്നു, അതുകൊണ്ടു തന്നെ കുറച്ചുകാലം ഈ ആഗ്രഹവുമായി മുന്നോട്ടു പോയിരുന്നു, എന്നാൽ ആഗ്രഹം കൂടുതലായി വന്നപ്പോൾ ചാൻസ് ചോദിച്ചിറങ്ങി ടോവിനോ പറയുന്നു.

പിന്നീട് താൻ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു കൊണ്ടായിരുന്നു സിനിമ എന്ന തന്റെ വലിയ ആഗ്രഹം സാധിച്ചെടുത്തത്,ടോവിനോ പറയുന്നു.  താൻ എൻജിനിയറിങ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഷോർട്ട് ഫിലുംകളിലും, മോഡലിംഗിലും എത്തി തുടങ്ങിയത് എന്നും താരം പറഞ്ഞിരുന്നു . പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ടോവിനോ തനറെ ആദ്യ സിനിമക്ക് തുടക്കമിട്ടത്. ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന 2018  എന്ന ചിത്രം ബിഗ് ഹിറ്റ് എന്ന് തന്നെ പറയാവുന്ന ചിത്രം തന്നെയാണ്.