ചീയോത്തിക്കാവിലെ പെരുംകള്ളനായ ‘മണിയൻ’; പുതിയ ലുക്കിൽ ടൊവിനൊ തോമസ്!

‘അജയന്റെ രണ്ടാം മോഷണം’ ടൊവിനൊ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ലാൽ ആണ്. ടൊവിനൊ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.…

‘അജയന്റെ രണ്ടാം മോഷണം’ ടൊവിനൊ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ലാൽ ആണ്. ടൊവിനൊ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സിനിമ പൂർണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

‘ചീയോതിക്കാവിലെ മണിയൻ’ എന്ന പെരുംകള്ളൻ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ജിതിൽ ലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ അജയന്റെ രണ്ടാം മോഷണത്തിന്റെ കഥ, തിരക്കഥ ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ. കൃതി ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും അജയന്റെ രണ്ടാം മോഷണത്തിനുണ്ട്.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മാജിക് ഫ്രയിംസ് ,യുജിഎം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ,ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.