ടൊവിനോയ്ക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും പുതിയ അതിഥിയെത്തി, സന്തോഷവാർത്ത പങ്കുവെച്ച് കുടുംബം - മലയാളം ന്യൂസ് പോർട്ടൽ
Film News

ടൊവിനോയ്ക്ക് കൂട്ടായി കുടുംബത്തിലേക്ക് വീണ്ടും പുതിയ അതിഥിയെത്തി, സന്തോഷവാർത്ത പങ്കുവെച്ച് കുടുംബം

പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി  മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത ഒരു നടനാണ് ടോവിനോ തോമസ്. പ്രളയകാലത്ത് താരം ജനങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു, സാധാരണ  ജനങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു വ്യക്തി കൂടിയാണ് താരം.

ടൊവിനോ തോമസിന്റെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. മിനി കൂപ്പറിന്റെ ലേറ്റസ്റ്റ് മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. കൊച്ചിയിലെ ഷോറൂമിലെത്തിയായിരുന്നു ടൊവിനോ പുതിയ കാര്‍ സ്വന്തമാക്കിയത്. ലിഡിയയും ഇസയും ടഹാനും താരത്തിനൊപ്പമുണ്ടായിരുന്നു.

ടൊവിനോയുടെ പുതിയ വണ്ടിയുടേയും കുടുംബസമേതമുള്ള ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്.നീല നിറത്തിലുള്ള കാറിനരികില്‍ നില്‍ക്കുന്ന ടൊവിനോയുടേയും കുടുംബത്തിന്റെയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. കുഞ്ഞതിഥിയായ ടഹാനെ ഇതാദ്യമായാണ് ഇങ്ങനെ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

അടുത്തിടെയാണ് താരത്തിന് മകൻ ജനിച്ചത്, കുഞ്ഞിന്റെ ചിത്രങ്ങൾ ഒക്കെ ടോവിനോ പങ്കുവെക്കാറുണ്ട്, അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്യറുണ്ട്, കഴിഞ്ഞ ദിവസം ആയിരുന്നു ടോവിനോയുടെ വിവാഹവാർഷികം, തന്റെ ആറാം വിവാഹവാർഷികം താരം കുടുമ്പ സമേതം ആഘോഷമാക്കിയിരുന്നു, താരത്തിന്റെ വിവാഹവാർഷിക ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Trending

To Top