ക്യാമറയുടെ മുൻപിൽ മുഖം ഒന്ന് പതിപ്പിക്കാനുള്ള എന്റെ തന്ത്രപ്പാട്!! ഈ പാട്ട് സീനിൽ നന്നായി കാണാം, ടോവിനോ

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്…

tovino-thomas

വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ സിനിമകൾ കൊണ്ട് വളരെ ഏറെ തിരക്കിലാണ് താരം, ഒരു സിനിമ കഴിയുമ്പോൾ മറ്റൊന്ന്.

എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ വന്നുനിന്ന ഒരു നിമിഷം ഓര്‍ത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടന്‍. “സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തന്റെ ആദ്യചിത്രത്തിലെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രഭുവിന്‍റെ മക്കള്‍ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായി ചെയ്യുന്നതിനിടയിലാണ് ജോലി ഉപേക്ഷിച്ച്‌ ടൊവിനോ തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.

ടൊവിനോയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീന്‍’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കന്‍ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫര്‍’, ‘ഉയരെ’, ‘വൈറസ്’, ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’, ‘ലൂക്ക’, ‘കല്‍ക്കി’, ‘എടക്കാട് ബറ്റാലിയന്‍’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ ടൊവിനോയ്ക്ക് ആയി.

‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു നിങ്ങള്‍ മഴ നനയുമ്ബോള്‍ എനിക്കെന്തിന് കുട? സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി ടൊവിനോ ജിയോ ബേബി സംവിധാനം ചെയ്യുന്ന റോഡ് മൂവിയായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’, സൈക്കോ ത്രില്ലര്‍ ചിത്രം ‘ഫോറന്‍സിക്’ എന്നിവയാണ് ഇനി തിയേറ്ററുകളില്‍ എത്താനുള്ള ടൊവിനോ ചിത്രങ്ങള്‍.

https://www.facebook.com/ActorTovinoThomas/photos/a.703200873043270/3319731734723491/?type=3&__xts__%5B0%5D=68.ARC5Izc6255LO2Ve9drAkBryaG_BVXO9mPNXLGZnRoyD6lr7LP9lM_2orBCx84pP6GRyQgxgokqlKeo81TNce5b3QSpma75yt6XeSZ2NbR1szywOeg0BeN4a462V4EWUEKrKNx9mMQnA5arB-jbbufdJI1LrUBI6-uCrjfCD2GfEa-aTOOKYgGdDJRuy1rqL9j8BGcHy_G386hrlUhqmI56iUCQSV1FOTMuxPdmXMCS_9zmsjtHzFVOOT0AEc37YRNGzXcalOZT3nBwUuSfKNJ4TCWPiYnyAzSHxgLIioGuB_kN1nX5EH0aWthJ7MeJtX3FHrvESYkwFZuKxTeJn_78vaA&__tn__=-R