സിനിമ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോയ്ക്ക് പരിക്ക്, താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

നടൻ ടോവിനോ തോമസിന് പരിക്ക്, സിനിമ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്, അപകടത്തെ തുടർന്ന് ആശുപതിയിൽ ആക്കിയ താരത്തെ ഐസിയുവിലേക്ക് മാറ്റി, കള’ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ…

tovino

നടൻ ടോവിനോ തോമസിന് പരിക്ക്, സിനിമ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്, അപകടത്തെ തുടർന്ന് ആശുപതിയിൽ ആക്കിയ താരത്തെ ഐസിയുവിലേക്ക് മാറ്റി, കള’ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. രണ്ടുദിവസം മുമ്ബ് പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.  രോഹിത് വി.എസ്. ആണ് കള സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിങ് ലിവിങ്സ്റ്റണ്‍ മാത്യു.
Tovino-Thomas-Image
ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. അഡ്വഞ്ചര്‍ കമ്ബനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവീനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്
നേരത്തേ ‘ഇടയ്ക്കാട് ബെറ്റാലിയന്‍’ എന്ന സിനിമ ചിത്രീകരണത്തിന് ഇടയ്ക്കും ടൊവീനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനത്തിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.