ടൊവിനോയുടെ ഗാരേജിലേക്ക് ഇനി അത്യാഢംബരം! ഇന്ത്യയില്‍ ആദ്യമായി പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി താരം

ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിലെ യുവ ഹീറോ ടൊവിനോ തോമസ്. പുത്തന്‍ റേഞ്ച് റോവര്‍ 2023 സ്‌പോട് ഡൈനാമിക് എച്ച് എസ് ഇയാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ ഈ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍…

ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിലെ യുവ ഹീറോ ടൊവിനോ തോമസ്.
പുത്തന്‍ റേഞ്ച് റോവര്‍ 2023 സ്‌പോട് ഡൈനാമിക് എച്ച് എസ് ഇയാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ ഈ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയും ടഹാനും ഒപ്പമെത്തിയാണ് താരം പുതിയ വാഹനം ഏറ്റുവാങ്ങിയത്.

ടൊവിനോയുടെ ഗാരേജില്‍ ഓഡി ക്യു 7, ബിഎംഡബ്ല്യു 7 സീരീസ്, മിനികൂപ്പര്‍ സൈഡ് വാക്ക് എഡിഷന്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്ക് എന്നിവയുടെ കൂട്ടത്തിലേക്കാണ് റേഞ്ച് റോവറും എത്തിയിരിക്കുന്നത്.

രണ്ട് കോടി വില വരുന്ന കറുപ്പ് നിറത്തിലുള്ള ക്യൂ 7 സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. രാജ്യത്ത് തന്നെ ഇത് വാങ്ങിക്കുന്ന ആദ്യയാളാണ് ടൊവീനോ 1.64 കോടി മുതല്‍ 1.84 കോടി വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.ഇത് കൊച്ചിയിലെത്തുമ്പോള്‍ നികുതിയും ഇന്‍ഷുറന്‍സും അടക്കം വില 2,15,93,821 രൂപയാകും.

ടൊവിനോയെ നായകനായി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചു. കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.