പുതിയ സിനിമയിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെമെന്ന് ടൊവിനോ

നടൻ ടൊവിനോ തോമസും ജോജു ജോർജ്ജും പ്രതിഫലം കുറക്കാൻ സമ്മതച്ചതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.ജോജു പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്ന് ടൊവിനോ പറഞ്ഞെന്ന് നിര്‍മ്മാതാക്കള്‍ മാധ്യമങ്ങളോട്…

നടൻ ടൊവിനോ തോമസും ജോജു ജോർജ്ജും പ്രതിഫലം കുറക്കാൻ സമ്മതച്ചതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.ജോജു പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്ന് ടൊവിനോ പറഞ്ഞെന്ന് നിര്‍മ്മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Tovino-Thomas-Image
പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും പടം വിജയിച്ച്‌ ലാഭം കിട്ടി പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനൊയുടെ നിലപാടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. മോഹന്‍ലാല്‍ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോള്‍ യുവതാരങ്ങള്‍ പ്രതിഫലം കൂട്ടി ആവശ്യപ്പെട്ടത് നിര്‍മാതാക്കളെ പ്രകോപിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രതിഫലം കുറയ്ക്കാമെന്ന് ഇരു താരങ്ങളും അറിയിച്ചത്.
പ്രതിഫലം വാങ്ങാതെയാവും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ തോമസ് സമ്മതിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് പ്രമുഖ നടന്മാര്‍ കോവിഡ് കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഇരുവരുടേയും സിനിമയുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമേ ചിത്രീകരണം അനുമതി നല്‍കൂ എന്നായിരുന്നു സംഘടനയുടെ നിലപാട്. സംഭവം വിവാദമായതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.