ടോവിനോയ്ക്ക് നിലപാടില്ല! ആരെയാണ് ഭയക്കുന്നത്…? ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി കൊടുത്ത് താരം!

ടോവിനോ തോമസും കീര്‍ത്തി സുരേഷും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഇരുവരും വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വാശി. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍…

ടോവിനോ തോമസും കീര്‍ത്തി സുരേഷും ഒരുമിച്ച് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. ഇരുവരും വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് വാശി. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ടോവിനോയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ടോവിനോയ്ക്ക് കൃത്യമായ നിലപാടില്ലേ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്.

ടോവിനോയുടെതായി കുറച്ച് നാളുകള്‍ക്ക് മുന്നില്‍ പുറത്തിറങ്ങിയ സിനിമയായ നാരദനെ ചൊല്ലിയായിരുന്നു ചോദ്യം. ആ സിനിമയെ കുറിച്ച് ടോവിനോയോട് അഭിപ്രായം ചോദിച്ചപ്പോള്‍ സിനിമ കണ്ട് അഭിപ്രായം പറയേണ്ടത് നിങ്ങളല്ലേ എന്ന് അന്ന് താരം മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചിരുന്നു, ഇത്തരത്തില്‍ പല സ്ഥലങ്ങളില്‍ സ്വന്തമായി നിലപാട് പറയാന്‍ ടോവിനോ മുന്നോട്ട് വരാറില്ലെന്നും ഭയമാണോ എന്നുമുള്ള ചോദ്യത്തിനാണ് താരം കൃത്യമായ ഉത്തരം നല്‍കിയത്.

തനിക്ക് എല്ലാത്തിനേയും കുറിച്ച് കൃത്യമായ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ അതെല്ലാം കൊട്ടിഘോഷിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് പറഞ്ഞിട്ട് കൈയ്യടി വാങ്ങേണ്ട കാര്യം ഇല്ലെന്നും താരം പറഞ്ഞു. വിവാദങ്ങളെ ഒന്നും താന്‍ ഒരിക്കലും ഭയക്കുന്നില്ല അത് ഓര്‍ത്തല്ല പലതിനും അഭിപ്രായം പറയാത്തത്. എന്തെങ്കിലും പറഞ്ഞാല്‍ ഒന്നുകില്‍ കൈയ്യടി, അല്ലെങ്കില്‍ വിവാദം അല്ലാതെ സമൂഹത്തില്‍ ഒന്നിലും താന്‍ നിലപാട് പറഞ്ഞതുകൊണ്ട് കാര്യമായ മാറ്റം ഒന്നും സംഭവിക്കില്ലെന്നാണ് താരം ചൂണ്ടിക്കാട്ടുന്നത്.

തന്റെ സിനിമ കണ്ട ശേഷം തന്നോട് തന്നെ അതിന്റെ അഭിപ്രായം ചോദിച്ചാല്‍ എന്ത് പറയാനാണ്.. നിങ്ങളല്ലേ അഭിപ്രായം പറയേണ്ടത് എന്നും താരം പറയുന്നു. അതേസമയം, ഓരോ സിനിമയ്ക്കും അതിന്റേതായ പൊളിറ്റിക്‌സുണ്ട്. അത് എന്റെ പൊളിക്റ്റിക്‌സ് ആണോ..? താന്‍ ഒരു സിനിമയില്‍ വലതുപക്ഷക്കാരനും മറ്റൊരു സിനിമയില്‍ ഇടതു പക്ഷക്കാരനും ആയി അഭിനയിക്കുന്നു..

277914389_1626890411020776_7522793319642171004_n

ഇതൊന്നും തന്റെ പൊളിറ്റിക്‌സ് അല്ല. അതിലെല്ലാം ഉപരി സിനിമ എന്നാല്‍ ഒരു ആസ്വാദന കലയാണെന്നും അതിനെ അതിന്റെ രീതിയില്‍ കാണുന്ന ഒരാളാണ് താന്‍ എന്നും താരം തറപ്പിച്ച് പറഞ്ഞു. സിനിമ എന്നാല്‍ ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് എന്റര്‍ടൈന്‍മെന്റിന് തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.