ട്രാൻസ് സിനിമ റിവ്യൂ !

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ‍ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും…

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ‍ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളും ട്രെയിലറും കണ്ട് ആകാംക്ഷയുടെ കൊടുമുടിയിലാണ് ഏവരും. സംസ്ഥാന സെൻസർ ബോർഡ് അനുമതി നിഷേധിച്ച ‘ട്രാൻസി’ന് ദേശീയ സെൻസർ ബോർഡിന്‍റെ റിവൈസിംഗ് കമ്മറ്റി ചിത്രത്തിലെ ഒരു രംഗവും ഒഴിവാക്കാതെ സിനിമയ്ക്ക് ക്ലീൻ U/A സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

ചിത്രത്തിന്‍റെ റിലീസ് തിയതി ഫെബ്രുവരി 14ൽ നിന്ന് 20ലേക്ക് മാറ്റിവെക്കുകയായിരുന്നു.മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദും നസ്രിയ ഇതുവരെ കാണാത്ത ഗെറ്റപ്പിലും കഥാപാത്ര സവിശേഷതകളിലുമാണ് എത്തുന്നത്.

പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രീതികരണമാണ് ലഭിക്കുന്നത് കൂടുതൽ പേരും കുഴപ്പമില്ല ആവറേജ് എന്നാണ് വിലയിരുത്തുന്നത് ചിത്രത്തിന് 2.5 റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്.

റിവ്യൂ വായിക്കാം 

ഒരു ശരാശരി മലയാളി സിനിമാ ആസ്വാദകന് മൂന്ന് വര്ഷം കാത്തിരിക്കാന്മറ്റെന്തു വേണം. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്രതികരണം സൂചിപ്പിക്കുന്നത്. അടിമുടി ഫഹദ് ഫാസില് ഷോ ആണ് ട്രാന്സ്. ആരാധകരുടെ ഭാഷയില് പറഞ്ഞാല് പൂണ്ടു വിളയാടിയിരിക്കുകയാണ് ഫഹദ്. ഒരു സാധരണ മോട്ടിവേഷണല് സ്പീക്കറില്നിന്ന് ഒരു മതപ്രവാചകനി ലേക്കുള്ള വിജു പ്രസാദ് എന്ന യുവാവിന്റെ പരിണാമമാണ് ചിത്രം പറയുന്നത്

സഹോദരനൊപ്പം കന്യാകുമാരിയില്താ മസിക്കുന്ന മലയാളിയാണ് വിജു പ്രസാദ്. അച്ഛനില്ലാത്ത മക്കളെ അമ്മയാണ് വളര്ത്തിക്കൊണ്ടിരുന്നത്. വിഷാദരോഗത്തിന് അടിപ്പെട്ട് വിജുവിനെയും അനിയനെയും ഒറ്റയ്ക്കാക്കി നല്ല ചെറുപ്പത്തിലേ ഇവരുടെ അമ്മ ആത്മഹത്യ ചെയ്തു. പാരമ്പര്യമായി ആത്മഹത്യാപ്രവണതയുള്ള കുടുംബമായതിനാല് ഏറെ കരുതലോടെ അനിയനെ വളര്ത്തക്കൊണ്ടു വന്നെങ്കിലും വിഷാദരോഗത്തിനും മനസികാസ്വാസ്ഥ്യത്തിനും അടിപ്പെട്ട് വിജുവിന് ആകെയുള്ള അനിയന് കുഞ്ഞനും ആത്മഹത്യ ചെയ്യുന്നു. ഇതോടെ കടുത്ത വിഷാദത്തിലേക്ക് വിജുവും കൂപ്പുകുത്തുന്നു.

ഈ അവസ്ഥയില്നിന്നു;രക്ഷ നേടാന് വീടും നാടും ഉപേക്ഷിച്ച് മുംബൈയിലേക്ക് ചേക്കേറുന്ന വിജു എത്തിപ്പെടുന്നത് അതിശക്തരായ രണ്ടു കോര്;പറേറ്റുകള്ക്ക് മുന്നിലേക്കാണ്. അതോടെ വിജു പ്രസാദ് അവിടെ മരിച്ചു വീഴുകയും കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയ നേതാവായി പാസ്റ്റര് ജോഷ്വ കാള്ട്ടന് അവതരിക്കുകയും ചെയ്യുന്നു; പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഊര്ജം.

ഉദ്വേഗജനകമായ ഈ രണ്ടാംപാതിയിലാണ് പാസ്റ്റര ജോഷ്വയുടെ ജീവിതത്തിലേയ്ക്ക് നസ്രിയയുടെ എസ്തര്ലോപ്പസ് കടന്നുവരുന്നത്. ഫഹദ്, നസ്രിയ എന്നിവര്ക്ക പുറമേ, ഗൗതം വാസുദേവ് മേനോന് ചെമ്പന് വിനോദ്, ദിലീഷ് പോത്തന്, സൗബിന് സാഹിര്; ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില് അണിനിരക്കുന്നു.

വിന്സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദിന്റെ ഛായാഗ്രഹണവും സുഷിന് ശ്യാം ജാക്സണ വിജയ് എന്നിവര് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നു.

സമൂഹത്തിൽ പടർന്നു പന്തലിച്ച ഭക്തിവ്യവസായത്തിന് പുറകിലെ കള്ളക്കളികളെ തുറന്ന് കാണിക്കാനുള്ള അൻവർ റഷീദിന്റെ ശ്രമങ്ങൾക്ക് കയ്യടി നൽകിയേ തീരു. രണ്ടര മണിക്കൂറിലധികം ദൈർഘ്യം ഉണ്ടെങ്കിലും തീയേറ്ററിൽ തന്നെ കണ്ടറിയേണ്ട കാഴ്ച്ചാനുഭവമാനു ട്രാൻസ് .