ഞങ്ങളെപ്പോലെ ഉള്ളവർ ജീവിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ഒന്നറിയണം, ഞങ്ങളുടെ അവസ്ഥ ഒന്ന് മനസ്സിലാക്കണം !! വൈറലായി ട്രാൻസ്ജെൻഡർ യുവതിയുടെ വീഡിയോ

ട്രാൻസ്‌ജെൻഡർ യുവതികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിവരികയാണ്, പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ അവരെ സമൂഹം കാണുന്നത്,  അവരോടുള്ള പെരുമാറ്റത്തിൽ ഇപ്പോൾ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അവർക്ക് വേണ്ടി പ്രത്യേക സംഘടനകളും മറ്റു ആനുകൂല്യങ്ങളും ഒക്കെ ഇപ്പോൾ ഉണ്ട്, എന്നാലും ചിലർക്ക് അവരോടുള്ള കാഴ്ചപ്പാട് ഒട്ടും തന്നെ  മാറിയിട്ടില്ല, സമൂഹത്തിൽ ഇങനെ ഉള്ളവർക്ക് യാതൊരു വിലയും നൽകാത്ത ചിലർ ഉണ്ട്, ഇപ്പോഴും തികഞ്ഞ അനീതി ഇവർ നേരിടുന്നുണ്ട്.
അത്തരത്തിൽ ഉള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, സജ്ന ഷാജി എന്ന വ്യക്തിയാണ് തന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്, ബിരിയാണി ഉണ്ടാക്കി അത് കൊണ്ടുനടന്ന് വിൽക്കുന്ന ജോലിയാണ് സജ്ഞക്ക് ഉള്ളത്, എന്നാൽ കഴിഞ്ഞ ദിവസം സജ്‌നയെയും കൂട്ടരെയും ജോലിക്കിടയിൽ തടഞ്ഞു നിർത്തി ജോലി തടസപ്പെടുത്തുകയും അവരെ അസഭ്യം പറയുകയും ചെയ്തു.
ഈക്കാര്യം പറഞ്ഞു തങ്ങൾ പോലീസിൽ പരാതിപ്പെട്ടു, എന്നാൽ അവരിൽ നിന്നും യാതൊരു സഹായവും തങ്ങൾക്ക് ലഭിച്ചില്ല, വിൽക്കാൻ വേണ്ടി തയ്യാറാക്കിയ ബിരിയാണി പൊതികൾ തിരികെ വീട്ടിൽ കൊണ്ട് വെച്ചതിന്റെ ചിത്രങ്ങളും വീഡിയോയിൽ കാണുവാൻ സാധിക്കും, ആരിൽ നിന്നും സഹായം ലഭിക്കാതെ വന്നപ്പോൾ ആണ് സജ്ന ലൈവിൽ വന്നു തങ്ങളുടെ ദുരിതം അറിയിച്ചത്.
ഞങ്ങളെ പോലെയുള്ളവർ ജീവിക്കുന്നത് ഇങ്ങനെയാണ്, ഞങ്ങൾ ട്രെയിനിലും മറ്റും ഭിക്ഷ എടുക്കാൻ ചെല്ലുമ്പോൾ നിങ്ങൾ ഞങ്ങളോട്  ചോദിക്കില്ലേ ജോലി ചെയ്ത് ജീവിക്കാൻ, എന്നാൽ ജോലി ചെയ്ത് ഞങ്ങളെ ജീവിക്കാൻ സമ്മതിക്കാത്തവർ ആണിവിടെ, ഞങ്ങൾ ഇനിയും എന്ത് ചെയ്യണം എന്ന് സജ്‌ന വീഡിയോയിൽ ചോദിക്കുന്നു
https://www.facebook.com/100009608629820/videos/2641949012802027/

Previous articleദിലീപിന് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല, ഇതിൽ കളിച്ചവർ ആരൊക്കെയെന്ന് എനിക്ക് അറിയാം!
Next articleഅവാർഡ് ലഭിച്ചതിനു പിന്നാലെ ഇങ്ങനെ ഒന്ന് ഉണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല, സ്വാസിക