Malayalam Article

കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി സർക്കാർ !!

കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി സർക്കാർ. ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ അഭിപ്രായം തേടി. കേരളത്തിന്റെ അയൽ സംസ്ഥാനം ഉൾപ്പടെ ട്രാൻസ്‍ജെന്‍ഡേഴ്സിനെ സേനയിലേക്ക് എടുക്കാൻ തീരുമാനം എടുത്ത് കഴിഞ്ഞു. ചരിത്രപരമായ ചുവട് വേപ്പിലക്കാണ് സർക്കാർ കടക്കുന്നത്. എല്ലാ വകുപ്പുകളിലും ട്രാൻസ്‍ജെന്‍ഡേഴ്സിന് പ്രാധാന്യം നൽകുന്നതിനാണ് പോലീസ് സേനയിലേക്കും പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി വനിത ശിശു സേന വകുപ്പ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര വകുപ്പിലെത്തി അപേക്ഷയിൽ പഠിച്ച് റിപ്പോറ്ട് നൽകാനാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ട്രാൻസ്ജെൻഡർ തമിഴ് നാട് പോലീസ്

ക്രമസമാദാന ചുമതലയുള്ള എഡിജിപി യോടും ബറ്റാലിയൻ എഡിജിപി യോടും ആണ് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയത്. സർക്കാർ നിർദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ പരിശോധനകൾ ആരംഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. തമിഴ് നാട് പോലീസിൽ 2017 ൽ തന്നെ എസ് ഐ റാങ്കിൽ ട്രാൻജെൻഡറെ നിയോഗിച്ചിരുന്നു. പ്രതിക യാഷിനി എന്ന ട്രാൻജെൻഡർ നിയമ പോരാട്ടത്തിലൂടെ ആണ് ധർമപുരി എസ് ഐ ട്രെയിനി ആയി നിയമനം നേടിയത്. കർണാടക സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഒരു ശതമാനം സംഭരണം ചെയ്ത് രണ്ടാഴ്ച മുൻപാണ് സർക്കാർ തീരുമാനം എടുത്തത്.

റീസർ ബറ്റാലിയൻ എസ് ഐ ഒഴിവിലേക്ക് ഇതുവരെ 22 ട്രാൻസ്‍ജെന്‍ഡേഴ്സ്‌ അപേഷിച്ചിട്ടുണ്ട്. എഴുത്ത് പരീക്ഷ ഉടൻ നടക്കും ഛത്തീസ്‌ഗണ്ടിൽ 13 ട്രാൻസ്‍ജെന്‍ഡേഴ്സ്‌ പോലീസ് സേനയുടെ ഭാഗമാണ്. കഴിഞ്ഞ മാർച്ചിലാണ്‌ 13 പേർക്കും നിയമനം ലഭിച്ചത്.

Rahul