മഞ്ഞ് പുതച്ച് കേദാര്‍നാഥ് ക്ഷേത്രം! വീഡിയോയുമായി ശോഭന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ശോഭന. നാഗവല്ലിയായി വിസ്മയിപ്പിച്ച ശോഭന, മറക്കാനാവാത്ത ഒട്ടേറെകഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. അടുത്തകാലത്തായി താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. മകളോടൊപ്പമുള്ള വീഡിയോകളെല്ലാം താരം…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ശോഭന. നാഗവല്ലിയായി വിസ്മയിപ്പിച്ച ശോഭന, മറക്കാനാവാത്ത ഒട്ടേറെകഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. അടുത്തകാലത്തായി താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. മകളോടൊപ്പമുള്ള വീഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പുതിയ യാത്രാവിശേഷങ്ങളാണ് ശോഭന പങ്കുവച്ചിരിക്കുകയാണ്. കേദാര്‍നാഥില്‍ നിന്നും എടുത്ത സെല്‍ഫി വീഡിയോയാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

‘അതാണ് എന്റെ പുറകിലുള്ള കേദാര്‍നാഥ് ക്ഷേത്രം’, എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്. മഞ്ഞിന്റെ പുതപ്പിട്ട ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുള്ള കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങളാണ് ശോഭന പങ്കിട്ടിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ഹിമാലയന്‍ ഗഡ്വാള്‍ പര്‍വതനിരകളിലാണ് പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രമുള്ളത്.മന്ദാകിനി നദിക്കരയിലുള്ള ഈ ശിവക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണ് എന്നാണ് വിശ്വാസം.

ഏപ്രില്‍ അവസാനം മുതല്‍ കാര്‍ത്തികപൂര്‍ണ്ണിമ വരെയുള്ള സമയത്താണ് ഭക്തര്‍ക്കായി ക്ഷേത്രം തുറക്കുന്നത്. നവംബര്‍ മുതല്‍ മെയ് വരെയുള്ള ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്താറ്.