വയസ്സ് വെറും പത്ത്!!! ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇന്‍സ്ട്രക്ടറായി ഇന്ത്യക്കാരന്‍ റെയന്‍ഷ്

ശരീരത്തിനും മനസ്സിനും ഏറെ ഊര്‍ജ്ജവും ഉന്മേഷവും പകരുന്നതാണ് യോഗ. ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്ന നല്ല വ്യായാമമാണ് യോഗ. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ കഠിനമായ യോഗ ചെയ്യാന്‍ ആവു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് യോഗയില്‍…

ശരീരത്തിനും മനസ്സിനും ഏറെ ഊര്‍ജ്ജവും ഉന്മേഷവും പകരുന്നതാണ് യോഗ. ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാവുന്ന നല്ല വ്യായാമമാണ് യോഗ. കൃത്യമായ പരിശീലനത്തിലൂടെ മാത്രമേ കഠിനമായ യോഗ ചെയ്യാന്‍ ആവു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട് യോഗയില്‍ പ്രാവീണ്യം നേടിയവരുണ്ട്.

ഈ യോഗാ ദിനത്തില്‍ ശ്രദ്ധേനേടുന്നത് യോഗ ഇന്‍സ്ട്രക്ടറായ ഒരു പത്ത് വയസ്സുകാരനാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇന്‍സ്ട്രക്ടര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് റെയന്‍ഷ് സുരാനി എന്ന ഇന്ത്യക്കാരനാണ്. 2021 ജൂലായില്‍, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയന്‍ഷിന് ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ദുബായില്‍ താമസമാണ് റെയന്‍ഷ് സുരാനി.

അഞ്ച് വയസില്‍ തന്നെ റെയന്‍ഷിന് യോഗയില്‍ താത്പര്യമുണ്ടായിരുന്നെന്ന് അമ്മ ആഷ്‌ന സുരാനി പറയുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോള്‍ റെയന്‍ഷ് വളരെ വേഗം തന്നെ യോഗ പഠിച്ചെടുത്തു.

താന്‍ യോഗ പഠിപ്പിച്ച പല സുഹൃത്തുക്കളും അത് ആസ്വദിക്കുന്നുണ്ടെന്ന് റെയന്‍ഷ് അഭിമാനത്തോടെ പറയുന്നു.കുറച്ചു നാള്‍ യോഗ ചെയ്തിട്ട് മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കുന്നവരുണ്ടെന്നും റെയന്‍ഷ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനൊപ്പവും യോഗ ചെയ്യണമെന്നാണ് റെയന്‍ഷിന്റെ സ്വപ്‌നം.

അതേസമയം, യോഗാദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. സമൂഹത്തിന് സമാധാനം പകരാന്‍ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണെന്നും മോഡി പറഞ്ഞു.