അഞ്ചാം നിലയിൽ നിന്ന് തെന്നിവീണ രണ്ട് വയസ്സുകാരി… അപ്രതീക്ഷിതമായ ഒരു അത്ഭുതം

സിനിമകളിലെ സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ എന്നിവരുടെ സ്റ്റണ്ടുകള്‍ കാണുമ്പോള്‍ കണ്ണുനിറയും. യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം നായകന്മാര്‍ ഇടയ്ക്കിടെ കാണാറുണ്ട്. അഞ്ചാം നിലയില്‍ നിന്ന് തെന്നിവീണ രണ്ടുവയസ്സുകാരിയെ സമയോചിതമായ ധൈര്യം കാണിച്ച് രക്ഷിച്ചാണ് ചൈനയിലെ ഷെന്‍ ഡോങ്…

സിനിമകളിലെ സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ എന്നിവരുടെ സ്റ്റണ്ടുകള്‍ കാണുമ്പോള്‍ കണ്ണുനിറയും. യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം നായകന്മാര്‍ ഇടയ്ക്കിടെ കാണാറുണ്ട്. അഞ്ചാം നിലയില്‍ നിന്ന് തെന്നിവീണ രണ്ടുവയസ്സുകാരിയെ സമയോചിതമായ ധൈര്യം കാണിച്ച് രക്ഷിച്ചാണ് ചൈനയിലെ ഷെന്‍ ഡോങ് എന്ന മനുഷ്യന്‍ ഒറ്റരാത്രികൊണ്ട് ഹീറോ ആയത്. ‘യഥാര്‍ത്ഥ ഹീറോ’ എന്ന് ചിലര്‍ അദ്ദേഹത്തെ വാഴ്ത്തുമ്പോള്‍, അദ്ദേഹം ഒരു ഇതിഹാസമാണെന്നും ഒരു മെഡല്‍ നല്‍കണമായിരുന്നുവെന്നും മറ്റുള്ളവരുടെ കമന്റുകള്‍. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ താങ്ജിയാങ്ങിലാണ് സംഭവം. ഷെന്‍ ഡോങ് തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അഞ്ചാം നിലയില്‍ നിന്ന് രണ്ട് വയസ്സുള്ള പെണ്‍കുട്ടി വീഴുന്നത് കണ്ടത്. ഒന്നു രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ ശരീരം നടപ്പാതയില്‍ പതിക്കും. അതോടെ കാറ്റിനേക്കാള്‍ വേഗത്തില്‍ മറുവശത്തേക്ക് ഓടിയ അയാള്‍ പെണ്‍കുട്ടിയെ താഴെ വീഴാതിരിക്കാന്‍ ഇരുകൈകളും കൊണ്ടു പിടിച്ചു. അപകടം ഒഴിവായി. ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ലിജിയാന്‍ ഷാവോയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തത്. ‘ഹീറോകള്‍ നമ്മുടെ ഉള്ളിലുണ്ട്’ എന്ന അടിക്കുറിപ്പോടെയായിരുന്നു അത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി.