മരുമകൻ ആണെങ്കിലും അവൻ എനിക്ക് മകൻ തന്നെയാണ് താരകല്യാൺ!!

മലയാളി പ്രേഷകരുടെ പ്രിയ താര കുടുംബം ആണ് താര കല്യാണിന്റെ. തന്റെ മകൾ സൗഭാഗ്യയെ വിവാഹം കഴിച്ചത് താര കല്യാണിന്റെ ശിക്ഷ്യനായ അർജുൻ സോമശേഖർ ആണ്, സൗഭാഗ്യക്കും, അർജുനനും സുദർശന എന്നൊരു മകൾ കൂടി…

മലയാളി പ്രേഷകരുടെ പ്രിയ താര കുടുംബം ആണ് താര കല്യാണിന്റെ. തന്റെ മകൾ സൗഭാഗ്യയെ വിവാഹം കഴിച്ചത് താര കല്യാണിന്റെ ശിക്ഷ്യനായ അർജുൻ സോമശേഖർ ആണ്, സൗഭാഗ്യക്കും, അർജുനനും സുദർശന എന്നൊരു മകൾ കൂടി ഉണ്ട്. ഈ അടുത്തിടക്കയിരുന്നു താര കല്യാണിനെ ഒരു സർജറി നടന്നിരുന്നത്. അതിനു ശേഷം താരം ഇപ്പോൾ വിശ്രമത്തിൽ ആണ്. അതിനിടയിൽ താര കല്യാൺ അയച്ച ഒരു വീഡിയോ ആണ്  ഇപോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

തന്റെ മരുമകൻ അർജുനന്റെ പിറന്നാൾ  ആഘോഷിച്ച വീഡിയോ ആണ് താരകല്യാൺ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. രാവിലെ തന്റെ വീട്ടിൽ നിന്നും അർജുൻ താമസിക്കുന്ന ഫ്ലാറ്റിൽ പോകുന്നത് മുതൽ ആണ് വീഡിയോ തുടങ്ങുന്നത്. തന്റെ സർജറിക്ക് പോകുന്നതിനു മുൻപായിരുന്ന പിറന്നാൾ ആഘോഷം. ഈ ആഘോഷത്തിനിടയിൽ താര കല്യാൺ തന്റെ മകൾക്കും, മരുമകനും ചോറ് വാരിക്കൊടുക്കുന്നതും വീഡിയോയിൽ താരം പങ്കുവെച്ചിരുന്നു.

അവൻ എന്റെ മരുമകൻ ആണെങ്കിലും അവൻ എന്റെ മകൻ ആണ് താര കല്യാൺ അർജുനനെ കുറിച്ച് പറയുന്നത്. അവനു പോലെ ഒരു മരുമകനെ കിട്ടുന്നത് ഞങ്ങളുടെ എല്ലാം സൗഭാഗ്യം ആണ്. അതുകൊണ്ടു തന്നെയാണ് അവനു എന്റെ  മകളെ  വിവാഹം കഴിപ്പിച്ചു കൊടുത്തതും. ഇതിനെല്ലാം എന്റെ ചെറുമകളുടെ ഭാഗ്യം ആണ് താര കല്യാൺ പറയുന്നു.