താൻ  ഒരുപാട് കഷ്ട്ടപെട്ടു വീടുപോലും ഇല്ലാത്ത അവസ്ഥ വന്നു ശ്രെയ ധന്വന്തരി!!

ദുൽഖർ  സൽമാൻ നായകനായ ബോളിവുഡ് ചിത്രം ആണ് ചുപ്പ്,ഈ ചിത്രത്തിലെ നായിക ശ്രെയ  ധന്വന്തരി ഇപ്പോൾ തന്റെ കരിയറിന്റെ ആദ്യകാലത്തുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ്. ഒരുപാടു നാളുകൾ താൻ ഒരു വേഷത്തിനായി അലഞ്ഞു…

ദുൽഖർ  സൽമാൻ നായകനായ ബോളിവുഡ് ചിത്രം ആണ് ചുപ്പ്,ഈ ചിത്രത്തിലെ നായിക ശ്രെയ  ധന്വന്തരി ഇപ്പോൾ തന്റെ കരിയറിന്റെ ആദ്യകാലത്തുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ്. ഒരുപാടു നാളുകൾ താൻ ഒരു വേഷത്തിനായി അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. ഈ സമയത്തു കടുത്ത സാമ്പത്തിക ഇല്ലായ്‌മ അനുഭവപ്പെടുകയും, ഒരു വീടുപോലും ഇല്ലാത്ത അവസ്ഥ ആകുകയും ചെയ്യ്തു. ദുബായി,ഖത്തർ എന്നി സഥലങ്ങളിൽ ആയിരുന്നു ശ്രേയ വളർന്നത്.

പിന്നീട് താരം എൻജിനിയറിങ് പഠിക്കാനായി ഇന്ത്യയിലേക്ക് എത്തിയത്. എന്നാൽ തന്റെ വലിയ ആഗ്രഹം ആയിരുന്നു അഭിനയം. പക്ഷെ തീർത്തും കഷ്ട്ടപാടുകൾ നിറഞ്ഞ ജീവിതം ആയതുകൊണ്ട് ആ ആഗ്രഹം മാറ്റിവെച്ചു എഞ്ചിനിയറിംഗ് തലത്തിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ ഒരു നടി ആയെന്നും പോലും തനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല താരം പറയുന്നു. താരം ഈ കാര്യങ്ങൾ ദുല്ഖറിനോടും തുറന്നു പറയുന്നു, നിനക്ക്  അതുപോലെ ഒന്നും സമയം  എടുത്തില്ലല്ലോ,

ഞാൻ ഒരു സിനിമ ചെയ്യാൻ പത്തുവർഷം എടുത്തു എന്നാൽ നീ പത്തുവർഷത്തിൽ എന്തുമാത്രം ചിത്രത്തിൽ അഭിനയിച്ചു കാണും താരം പറഞ്ഞു. തനിക്കു ആദ്യ സിനിമ ചെയ്യുന്ന സമയത്തു ഒരുപാടു കഷ്ടപ്പടുകൾ അനുഭവിക്കേണ്ടി വന്നു. കഷ്ടപ്പടു സമയത്തു താൻ എങ്ങനെ സിനിമ ചെയ്യ്തു എന്ന് തനിക്കുപോലും അറിയില്ല, വീടില്ല പണം ഇല്ല അത് വല്ലാത്ത ഒരു അവസ്ഥയാണ്. ഏറെ നേരം ഞാൻ വിശന്നിരിന്നിട്ടുണ്ട് അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ വളരെ സങ്കടം തോന്നും നടി പറയുന്നു.