നൂറ് കോടിയിലേക്ക് അടുത്ത് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’

പരാജയങ്ങളിൽ നിന്നും മുക്തി നേടി ബോളിവുഡിന്റെ തിരിച്ചു വരവിന് വഴി ഒരുക്കിയിരിക്കുകയാണ് അജയ് ദേവ്ഗൺ നായകനായി എത്തിയ ് ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക്. സിനിമയുടെ റിലീസ് ദിനം മുതൽ മികച്ച ബോക്‌സ് ഓഫീസ്…

പരാജയങ്ങളിൽ നിന്നും മുക്തി നേടി ബോളിവുഡിന്റെ തിരിച്ചു വരവിന് വഴി ഒരുക്കിയിരിക്കുകയാണ് അജയ് ദേവ്ഗൺ നായകനായി എത്തിയ ് ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക്. സിനിമയുടെ റിലീസ് ദിനം മുതൽ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായാണ് സിനിമ മുന്നേറുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം കഴിയുമ്പോൾ സിനിമയുടെ കലക്ഷൻ 80 കോടിയും പിന്നിട്ടിരിക്കുകയാണ്.

ദൃശ്യം 2 ഇതുവരെ നേടിയിരിക്കുന്നത് 86.49 കോടിയാണ്. രണ്ട് ദിവസത്തിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് കണക്കുകൾ വിലയിരുന്നുത്. തരൺ ആദർശ് ആണ് അഞ്ച് ദിനം കഴിയുമ്പോൾ 80 കോടി കടന്നു എന്ന കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിൻറെ സമീപകാലത്തെ വിജയങ്ങളിലൊന്നാവും ദൃശ്യം 2വിന്റേത്.

നവംബർ 18നാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്ഗണിനെ കൂടാതെ തബു, ശ്രിയ ശരൺ ,ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.വെക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ,പനോരമ സ്റ്റുഡിയോസ്,് എന്നീ ബാനറുകളിൽ കുമാർ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ , ഭുഷൻ കുമാർഎന്നിവരാണ് ചിത്രം നിർമിക്കുന്നത്.