നടന്‍ ബാബുരാജ് തട്ടിയെടുത്തത് ലക്ഷങ്ങള്‍..!! പിന്നാലെ ഭീഷണി.. പരാതിയുമായി വ്യവസായി

മലയാള സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടനാണ് ബാബുരാജ്. ചെറുതും വലതുമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്ത് എത്തിയ അദ്ദേഹത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്…

മലയാള സിനിമാ രംഗത്ത് ഏറെ പ്രശസ്തി നേടിയ നടനാണ് ബാബുരാജ്. ചെറുതും വലതുമായ ഒരുപാട് വേഷങ്ങള്‍ കൈകാര്യം ചെയ്ത് എത്തിയ അദ്ദേഹത്തെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ബാബു രാജിന് എതിരെ പോലീസ് കേസ് എടുത്ത വിവരാണ് പുറത്ത് വരുന്നത്. മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബളിപ്പിച്ചതായിട്ടാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ പരാതി.

40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ പോലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. പരാതിയില്‍ അടിമാലി പൊലീസ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുകയാണ്. മൂന്നാര്‍ കമ്പ് ലൈനില്‍ നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് കേസ്. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങിക്കൊണ്ടാണ് 2020ല്‍ ലോക്ക്ഡൗണിന് മുന്‍പ്് ഈ റിസോര്‍ട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയത്. എന്നാല്‍ കൊവിഡ് പിടിമുറുക്കിയ സമയം ആയതിനാല്‍ റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല.

പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഗതി കേസാകാതിരിക്കാന്‍ നടന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ സ്വാധിനം വെച്ച് കേസ് എടുക്കാന്‍ പോലീസിന് ആദ്യം സാധിച്ചിരുന്നില്ല പിന്നീട് കോടതി ഉത്തരവുമായി എത്തിയപ്പോഴാണ് ബാബുരാജിന് എതിരെ തുടര്‍ നടപടികള്‍ ഉണ്ടായത്.

പക്ഷേ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടും നടന്‍ എത്തിച്ചേര്‍ന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം, തന്റെ പേരിലുള്ള കേസിനെച്ചൊല്ലി ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.