തെലുങ്ക് താരം നാഗ ശൗര്യയും അനുഷ ഷെട്ടിയും വിവാഹിതരായി

തെലുങ്ക് നടൻ നാഗ ശൗര്യയും കാമുകി അനുഷ ഷെട്ടിയും ഞായറാഴ്ച വിവാഹിതരായി. ഇന്റീരിയർ ഡിസൈനറായ അനുഷ ഷെട്ടിയുമായി ദീർഘകാലമായി പ്രണയത്തിലാണ് നടൻ നാഗ ശൗര്യ.ബെംഗളൂരുവിൽ വെച്ച് നടന്ന വിവാഹ ചടങ്ങിന് ശേഷം ശൗര്യ തന്‌റെ…

തെലുങ്ക് നടൻ നാഗ ശൗര്യയും കാമുകി അനുഷ ഷെട്ടിയും ഞായറാഴ്ച വിവാഹിതരായി. ഇന്റീരിയർ ഡിസൈനറായ അനുഷ ഷെട്ടിയുമായി ദീർഘകാലമായി പ്രണയത്തിലാണ് നടൻ നാഗ ശൗര്യ.ബെംഗളൂരുവിൽ വെച്ച് നടന്ന വിവാഹ ചടങ്ങിന് ശേഷം ശൗര്യ തന്‌റെ ഇൻസ്റ്റാഗ്രിൽ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. ‘എന്റെ ലൈഫ് ടൈം റെസ്പോൺസിബിലിറ്റിയെ പരിചയപ്പെടുത്തുന്നു’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

വധുവും വരനും പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ചിരാണ് ചടങ്ങിന് എത്തിയത്. നാഗ ശൗര്യ ഷർട്ടും ധോത്തിയും അണിഞ്ഞെത്തിയപ്പോൾ അനുഷ ചുവന്ന ബ്രൈഡൽ സാരിയും ട്രഡീഷണൽ സ്വർണ്ണാഭരണങ്ങളും ധരിച്ച് അതീവ സുന്ദരിയായി തിളങ്ങി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.

വിവാഹത്തിന് മ് മുമ്പുള്ള ആഘോഷങ്ങളായ മെഹന്തി ചടങ്ങുകൾ, കോക്ടെയ്ൽ പാർട്ടി എന്നിവയും ഒരേ സ്ഥലത്ത് വെച്ചാണ് നടന്നത്. നടന്റെ വിവാഹ ക്ഷണക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നാഗ ശൗര്യയുടെ വിവാഹ വാർത്ത പുറത്തുവന്നത്. നടന്റെ 24-ാമത് സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് ഇടവേളയെടുത്താണ് വിവാഹത്തിനായി ബംഗളൂരുവിൽ എത്തിയത്.