പ്രതാപ് പോത്തന്‍ അന്തരിച്ചു..! ഞെട്ടലോടെ സിനിമാ ലോകം!!

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ഒരു മികച്ച നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും മികവ് തെളിയിച്ച താരത്തിന്റെ വിയോഗം എഴുപതാമത്തെ വയസ്സിലാണ്. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ഒരു മികച്ച നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും മികവ് തെളിയിച്ച താരത്തിന്റെ വിയോഗം എഴുപതാമത്തെ വയസ്സിലാണ്. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അദ്ദേഹത്തിന്‍െ ജോലിക്കാരനാണ് കിടപ്പ് മുറിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറില്‍ അധികം സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തിയ അദ്ദേഹം, പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

നാടക അഭിനയത്തില്‍ സജീവമായ താരം നാടക കലയില്‍ ചുവടുറപ്പിച്ചാണ് സിനിമാ രംഗത്തേക്ക് എത്തിയത്. സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപ് പോത്തനെ അഭിനയ രംഗത്തേക്ക് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തന്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത്. 1978ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് അദ്ദേഹം മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകത്തും സജീവമായിരുന്നു. ഭരതന്റെ തന്നെ തകര എന്ന ചിത്രം പ്രതാപ് പോത്തന്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവുണ്ടാക്കി.

ലോറി, ചാമരം എന്നീ സിനിമകളിലൂടെ തന്റെ ഉള്ളിലെ അഭിനയ പ്രതിഭയെ പ്രതാപ് പോത്തന്‍ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി. ഒരു യാത്രാമൊഴി.. ഡെയ്‌സി.. ഋതുഭേദം എന്നിവയാണ് അദ്ദേഹം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമകള്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം സ്വന്തമാക്കിയ താരമാണ് പ്രതാപ് പോത്തന്‍.

സിബിഐ 5 ആണ് അദ്ദേഹം അഭിനയിച്ച് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചിരിക്കുന്നത്.