സിദ്ദിഖ് പ്രതിഫലം വാങ്ങുന്ന രീതി..! മലയാളത്തില്‍ മറ്റേത് നടന്‍ ഉണ്ട് ഇങ്ങനെ..?

സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ദിഖ്. സിനിമ ഞാന്‍ ഒരിക്കലും പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കണ്ടിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഒരു ഫിക്‌സഡ് ശമ്പളമില്ലെന്നും…

സിനിമയില്‍ താന്‍ വാങ്ങുന്ന പ്രതിഫത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ദിഖ്. സിനിമ ഞാന്‍ ഒരിക്കലും പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമായി കണ്ടിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഒരു ഫിക്‌സഡ് ശമ്പളമില്ലെന്നും സിദ്ദിഖ് പറയുന്നു. ഞാന്‍ അല്ല ഇത് പറയേണ്ടത്.. എന്റെ സഹപ്രവര്‍ത്തകരായ നിര്‍മ്മാതാക്കള്‍ ആണെന്നും സിദ്ദിഖ്. പ്രതിഫലത്തെ കുറിച്ച് സിദ്ധിഖിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… കഴിഞ്ഞ ദിവസം ഞാന്‍ ഫിലീം ചേമ്പറിന്റെ ഒരു മീറ്റിംഗിന് പോയി..

അവിടെ വെച്ചും പ്രതിഫലത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് സിദ്ധിക്കേട്ടന്റെ മുഖത്ത് നോക്കാന്‍ സാധിക്കില്ലെന്ന് ഒരു നിര്‍മ്മാതാവ് പറഞ്ഞു എന്നാണ് സിദ്ദിഖ് പറയുന്നത്… അതിനുള്ള കാരണം ഇതായിരുന്നു.. അന്ന് നിര്‍മ്മാതാവ് സിദ്ദിഖിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇതാണ്.. പ്രതിഫലത്തെ കുറിച്ച് സിദ്ധിക്കേട്ടന്റെ മുന്നില്‍ വെച്ച് പറയാന്‍ എനിക്ക് വിഷമം ഉണ്ട്.. കാരണം അദ്ദേഹം ഇന്നേവരെ എന്നോട് പ്രതിഫലം ചോദിച്ചിട്ടില്ല.. ഞാന്‍ കൊടുത്തത് വാങ്ങി പോയിട്ടേയുള്ളൂ..

എന്നാണത്രെ നിര്‍മ്മാതാവ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്… നിര്‍മ്മാതാക്കള്‍ തരുന്നതാണ് എന്റെ പ്രതിഫലം. അല്ലാതെ ഇത്ര രൂപ നല്‍കിയാല്‍ മാത്രമാണ് ഞാന്‍ അഭിനയിക്കുക എന്ന് ഞാന്‍ ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ല എന്നും സിദ്ധിഖ് പറയുന്നു. അതുകൊണ്ട് അഭിനേതാക്കളുടെ ശമ്പളത്തെ കുറിച്ച് അത് കുറയ്ക്കണോ വര്‍ദ്ധിപ്പിക്കണോ എന്ന് പറയാന്‍ ഞാന്‍ യോഗ്യനല്ല എന്നാണ് നടന്‍ പറഞ്ഞത്.

ഞാന്‍ ജീവിതം വളരെ സിംപിള്‍ ആയി ജീവിക്കുന്ന ഒരു വ്യക്തിയാണ്.. എനിക്ക് ഒരുപാട് പണം ഒന്നും വേണ്ട.. ഇപ്പോള്‍ തന്നെ ഞാന്‍ സിനിമയില്‍ നിന്ന് സമ്പാദിച്ച പണം എന്റെ കൈയ്യില്‍ ഉണ്ട്.. അത് മാത്രം മതി എനിക്ക് ഇനിയും ജീവിക്കാന്‍ എന്നും നടന്‍ പറഞ്ഞു.